മൊബൈല്‍ ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ട്: പഠനം

വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് പഠനം. ഇത് ഇവരില്‍ വിഷാദം, അമിത ഉത്കണ്ഠ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണം ആകുന്നു. ഭോപ്പാലിലെ എയിംസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അവരുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഏഴു വയസ്സുകാരനായ ഒരു കുട്ടിയുടെ അവസ്ഥയെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. അമിതമായ മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് വെര്‍ച്വല്‍ ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു. അതേ തുടര്‍ന്ന് കുട്ടി ആരോടും സംസാരിക്കാതെ ആവുകയും പ്രത്യേകതരം ശബ്ദം മാത്രം പുറപ്പെടുകയും…

Read More

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ വലിയ തീരുമാനങ്ങളെടുക്കാന്‍ മടിക്കില്ല; കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ വലിയ തീരുമാനങ്ങളെടുക്കാന്‍ മടിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പശ്ചിമബംഗാളിലെ സുക്‌ന സൈനിക കേന്ദ്രത്തില്‍ മുന്‍നിര സൈനികര്‍ക്കൊപ്പം ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവരാത്രി പൂജകളുടെ ഭാഗമായുള്ള ശസ്ത്രപൂജയില്‍ പ്രതിരോധമന്ത്രി സൈനികരുടെ ആയുധങ്ങളുടെ പൂജകളില്‍ പങ്കെടുത്തു. ശസ്ത്രപൂജ ആയുധങ്ങള്‍ക്കുള്ള പൂജയാണ്. അവശ്യസമയത്ത് ഉപയോഗിക്കാനുള്ളവയാണ് ആയുധങ്ങള്‍. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന ഘട്ടം വന്നാല്‍ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ നമ്മള്‍ മടിക്കില്ല. ആരെങ്കിലും നമ്മുടെ രാജ്യത്തെ അപമാനിക്കുകയോ, അതിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും കോട്ടം വരുത്തുകയോ ചെയ്യുന്ന…

Read More

‘യു.എസും ദക്ഷിണ കൊറിയയും പ്രകോപനപരമായി പെരുമാറുന്നു’; ആണവായുധം പ്രയോഗിക്കുമെന്ന് കിം ജോങ് ഉൻ

ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവർത്തിക്കുന്നതെന്നും വിദ്വേഷം പടർത്താൻ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുൻപ് പലതവണ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറിൽ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കിം ജോങ് ഉൻ യൂണിവേഴ്‌സിറ്റി ഓഫ് നാഷണൽ ഡിഫൻസിൽ നടത്തിയ പ്രസംഗത്തിലാണ് ആണവായുധപ്രയോഗത്തെ കുറിച്ച് പരാമർശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു….

Read More

ലിപ്സ്റ്റിക്ക് ഉപയോഗിച്ചത് മേയർക്ക് ഇഷ്ടമായില്ല; ജീവനക്കാരിയെ സ്ഥലം മാറ്റി, ഇന്ത്യൻ ചരിത്രത്തിൽത്തന്നെ ആദ്യം.!!

തമിഴ്നാട്ടിലെ ചെന്നൈ‍യിൽ നടന്ന അസാധാരണ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചത്. ലിപ്സ്റ്റിക്ക് ഉപയോഗിച്ചതിന്‍റെ പേരിൽ ജീവനക്കാരിയെ സ്ഥലംമാറ്റിയതാണു നടപടി. ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപറേഷനിലാണു സംഭവം. മേയറുടെ അകമ്പടി സംഘത്തിൽ ദഫേദാർ ആയി സേവനമനുഷ്ഠിക്കുന്ന മാധവിയാണു സൗന്ദര്യവർധകവസ്തു ഉപയോഗിച്ചതിന്‍റെ പേരിൽ ശിക്ഷാനടപടി ഏറ്റുവാങ്ങിയത്. ഒരുപേക്ഷ ഇന്ത്യൻ ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കാം ഇത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന മേയർ പ്രിയാ രാജന്‍റെ നിർദ്ദേശം പാലിക്കാതിരുന്നതിനാലാണു തന്നെ സ്ഥലം മാറ്റിയതെന്ന് 50കാരി പറഞ്ഞു. ജോലി സമയത്ത് ലിപ്സ്റ്റിക് ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി മാധവിക്ക്…

Read More

അടുക്കളയില്‍ ഈ അഞ്ചു കാര്യങ്ങള്‍ക്കായി ഒരിക്കലും നാരങ്ങ ഉപയോഗിക്കരുത്

നാരങ്ങ മികച്ച അണുനാശിനിയാണ്. അടുക്കള വൃത്തിയാക്കാന്‍ പലരും നാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും നാരങ്ങ വിപരീതഫലമുണ്ടാക്കുകയും ചെയ്യും. അടുക്കളയില്‍ താഴെപ്പറയുന്ന അഞ്ചു കാര്യങ്ങള്‍ക്കായി നാരങ്ങ ഉപയോഗിക്കരുത്. മാര്‍ബിള്‍, ഗ്രാനൈറ്റ് കൗണ്ടര്‍ടോപ്പുകള്‍ മാര്‍ബിള്‍, ഗ്രാനൈറ്റ് കൗണ്ടര്‍ടോപ്പുകള്‍ ഏതൊരു അടുക്കളയ്ക്കും ചാരുത നല്‍കുന്നു. എന്നാല്‍ നാരങ്ങാനീര് പോലുള്ള അസിഡിറ്റി ക്ലീനറുകള്‍ ഉദ്യേശിച്ച ഫലം നല്‍കില്ലെന്നു മാത്രമല്ല, പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെ തിളക്കും കുറയ്ക്കും. പിന്നീട് ഈ നിറം തിരികെ കിട്ടുകയുമില്ല. കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ കാസ്റ്റ്…

Read More

“മരണത്തിന്‍റെ ഡോക്ടർ’ കണ്ടുപിടിച്ച “ദയാവധപ്പെട്ടി’; ആദ്യ ഉപയോഗത്തിനു മുൻപ് നിരോധിച്ച് സ്വിറ്റ്സർലൻഡ്

ആദ്യ ഉപയോഗത്തിന് ആഴ്ചകൾക്കു മുന്പു ദയാവധ ഉപകരണം നിരോധിച്ച് സ്വിറ്റ്സർലൻഡ്.  സാർക്കോ എന്നു വിളിക്കപ്പെടുന്ന “ദയാവധപ്പെട്ടി’ക്കാണു നിരോധനം.  “ടെസ്‌ല ഓഫ് യൂത്തനേസിയ’ എന്ന  ഫ്യൂചറിസ്റ്റിക് പോഡിനു ദ​യാ​വ​ധ​ത്തി​നു വി​ധേ​യ​നാ​യ രോ​ഗി​യുടെ ജീവൻ ഒ​രു ബ​ട്ട​ൺ അ​മ​ർ​ത്തി നി​മി​ഷ​ങ്ങ​ൾ​ക്ക​കം നഷ്ടപ്പെടുത്താൻ കഴിയും. ബട്ടൺ‌ അമർത്തുന്പോൾ അ​റ​യി​ൽ നൈ​ട്ര​ജ​ൻ നി​റ​യു​ക​യും ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യും ഇങ്ങനെയാണു മരണം സംഭവിക്കുന്നത്.    സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ഷാ​ഫ്‌​ഹൗ​സെ​ൻ കാ​ന്‍റ​ണി​ലെ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാണ് പോ​ഡി​നെ​ക്കു​റി​ച്ച് നി​യ​മ​പ​ര​വും ധാ​ർ​മി​ക​വു​മാ​യ ആ​ശ​ങ്ക​ക​ൾ ഉ​ന്ന​യി​ച്ചത്. ഉ​പ​ക​ര​ണം എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​നി​ശ്ചി​ത​ത്വ​ങ്ങ​ളി​ലേ​ക്കും…

Read More

വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക്  അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ്  ബീക്കൺ ലൈറ്റ് നൽികിയിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പേകുമ്പോൾ പോലും ബീക്കൺ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയർമാരുടെ വാഹനങ്ങളിൽ ഹോൺ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ…

Read More

കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നത് വിലക്കി കർണാടക

ചിക്കൻ, ഫിഷ് കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന കബാബുകളിലും കൃത്രിമനിറം ചേർക്കരുത്. ജനങ്ങളുടെ ആരോ​ഗ്യത്തിൽ ​ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് കൃത്രിമനിറങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എക്സിലൂടെ(മുൻപത്തെ ട്വിറ്റർ) ഇതുസംബന്ധിച്ച പ്രസ്താവനയും ആരോ​ഗ്യമന്ത്രി ദിനേശ് ​ഗുണ്ടു റാവു പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുതനിർദേശം മറികടക്കുന്ന ഭക്ഷ്യനിർമാതാക്കൾക്കെതിരെ ഏഴുവർഷം തടവും പത്തുലക്ഷംരൂപ പിഴയും അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കബാബുകളിൽ അമിതമായ അളവിൽ കൃത്രിമനിറങ്ങൾ ചേർക്കുന്നുവെന്നത് സംബന്ധിച്ച് കർണാടക ഭക്ഷ്യസുരക്ഷാവകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു….

Read More

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങി യുകെ

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുകെ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം നടത്തിയേക്കും . പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്നാണ് യുകെ എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് ബിബിസിയുടെ വാര്‍ത്തയില്‍ പറയുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍…

Read More

ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാൻ കഴിയാത്തവർ ഫാസിസത്തെ എങ്ങനെ നേരിടും?; കോൺഗ്രസിനെതിരെ എംവി ഗോവിന്ദൻ

ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോൺഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചോദിച്ചു. എഎം ആരിഫ് ജയിക്കുന്നത്തോടെ ആലപ്പുഴക്കാർക്ക് രണ്ട് എംപിമാരെ കിട്ടും, ഒന്ന് ലോക്‌സഭയിലും ഒന്ന് രാജ്യസഭയിലും. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള കുത്തൊഴുക്കു തടയാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. കേരളത്തിൽ പോലും ഉന്നത നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോകുന്ന കാഴ്ചയാണ്. കേരളത്തിൽ വന്നിട്ട് രാഹുൽ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല….

Read More