യുഎസിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസ് : ഭർത്താവിന് ജീവപര്യന്തം

മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു ജീവപര്യന്തം തടവുശിക്ഷ. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) കൊല്ലപ്പെട്ട കേസിലാണു ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനു (നെവിൻ– 37) യുഎസിലെ ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഫിലിപ്പിനു ജയിൽമോചിതനാകാൻ സാധിക്കില്ലെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മയാമിയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവഡ്‌ ഹെൽത്ത്…

Read More

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ജിമ്മിൽ വച്ച് കുത്തേറ്റു

ഇന്ത്യൻ വിദ്യാർത്ഥിക്ക് യുഎസിൽ ജിമ്മിൽ വച്ച് കുത്തേറ്റു. 24 കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. യുഎസിലെ ഇന്ത്യാന ജില്ലയിലെ വാൽപാറായിസോ നഗരത്തിലെ ഒരു പൊതു ജിമ്മിൽ വച്ച് ജോർദാൻ അൻഡ്രേഡ് എന്ന യുവാവാണ് വരുണിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തലയിൽ കുത്തേറ്റ വരുൺ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യത്തിനായി ഉപയോഗിച്ച ആയുധവും കണ്ടെത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി….

Read More

ഖത്തറിന്റെ ഇടപെടൽ; രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചു

ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളിൽ രണ്ട് അമേരിക്കക്കാരെ വിട്ടയച്ചു. ജുദിത് റായ് റാണൻ അവരുടെ 17-കാരിയായ മകൾ നതാലി റാണൻ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്. ഗാസ അതിർത്തിയിൽ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവിൽ ഇസ്രയേൽ പ്രതിരോധ സേനയുടെ സംരക്ഷണത്തിൽ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ജുദിതിന്റെയും മകളുടേയും മോചനം സാധ്യമായത്. ഇക്കാര്യം ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടർന്നും ചർച്ച നടത്തുമെന്ന്…

Read More

ഇസ്രയേല്‍ ഹമാസ് യുദ്ധം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്‌ച

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെല്‍ അവീവിലേക്ക്. ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. വെടിനിറുത്തലിനില്ലെന്നും ഹമാസിനെ ഉന്മൂലനം ചെയ്തേ അടങ്ങുവെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ഗാസയില്‍ കരയുദ്ധം ഏതു നിമിഷവും എന്ന സ്ഥിതിയായി. ഗാസ പിടിച്ചടക്കില്ലെന്നും ഇസ്രയേല്‍ ഇന്നലെ വ്യക്തമാക്കി. അമേരിക്കൻ ഇടപെടലിനെ തുടര്‍ന്നാണിത്. കരയുദ്ധത്തിന് മുൻപ് തെക്കൻ ഗാസ വഴി ജനത്തിന് ഒഴിയാൻ അഞ്ചു മണിക്കൂര്‍ വെടിനിറുത്തല്‍ അംഗീകരിച്ചെന്ന വാര്‍ത്ത ഇസ്രയേല്‍ പ്രധാനമന്ത്രി…

Read More

സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് ; പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തും

സൗദി പ്രതിനിധി സംഘം ഈ ആഴ്ച ഫലസ്തീനിലെത്തും. ഇസ്രയേലുമായുള്ള സൗദി ബന്ധം സ്ഥാപിക്കാൻ യു.എസ് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് പോകുന്നത്.ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സൗദിയിൽ നിന്നുള്ള പ്രത്യേക സംഘം ചർച്ച നടത്തും. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ഫലസ്തീൻ വിഷയത്തിൽ തീരുമാനമുണ്ടാക്കണമെന്ന്, സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫലസ്തീനുള്ള ഇളവുകൾ ഉൾപ്പെടുന്ന കരാറാണ് യു.എസ് മധ്യസ്ഥതയിൽ തയ്യാറാകുന്നത്. ഇതടങ്ങുന്ന നിബന്ധനകൾ നേരത്തെ സൗദി യു.എസിന് കൈമാറിയിട്ടുണ്ട്.സൗദി കിരീടാവകാശിയുടെ അഭിമുഖം പുറത്ത്…

Read More

ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാനാകില്ല, കാനഡയെ പിന്തുണയ്ക്കുന്നുവെന്ന്: യു.എസ്

ഖലിസ്താന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ പ്രതികരണവുമായി അമേരിക്ക. വിഷയത്തില്‍ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു. കാനഡയുടെ ആരോപണം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും സുള്ളിവന്‍ വ്യക്തമാക്കി. ‘ഇക്കാര്യത്തില്‍ ഇതുവരെ നടന്നതോ ഇനി നടക്കാന്‍ പോകുന്നതോ ആയ വ്യക്തിഗത നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കാന്‍ താത്പര്യപ്പെടുന്നില്ല….

Read More

എയർഷോക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം

യു.എസിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റുമാർ കൊല്ലപ്പെട്ടു. നെവാഡ സംസ്ഥാനത്തെ റെനോയിൽ നടന്ന നാഷനൽ ചാംപ്യൻഷിപ്പ് എയർ റേസസിലാണു ദുരന്തമുണ്ടായത്. അപകടത്തെ തുടർന്ന് ചാംപ്യൻഷിപ്പ് നിർത്തിവച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടമുണ്ടായത്. ടി-6 ഗോൾഡ് റേസിന്റെ സമാപനത്തിനിടെ ലാൻഡ് ചെയ്യുമ്പോഴാണു രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചത്. നിക്ക് മാസി, ക്രിസ് റഷിങ് എന്നിങ്ങനെ രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ മറ്റ് അപകടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വിദഗ്ധരായ പൈലറ്റുമാരും ടി-6 റേസിങ്ങിൽ ഗോൾഡ് ജേതാക്കളുമാണ്…

Read More

ശരിയായി പാകം ചെയ്യാതെ തിലാപ്പിയ കഴിച്ചു; യുവതിയുടെ കൈകാലുകൾ മുറിച്ചു മാറ്റി

ശരിയായ പാകം ചെയ്യാതെ തിലാപ്പിയ മത്സ്യം ഭക്ഷിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. ഭക്ഷണത്തിലൂടെ ശരീരത്തിൽ കയറിയ ബാക്ടീരിയയിലൂടെയുണ്ടായ അണുബാധയാണ് ലോറ ബറാഗസ് എന്ന നാൽപതുകാരിയുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണു റിപ്പോർട്ട്. ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവിൽ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്. വീടിനു സമീപമുള്ള സാനോസെയിലെ പ്രാദേശിക മാർക്കറ്റിൽനിന്നു വാങ്ങിയ മീൻ കഴിച്ചതു മുതൽ ലോറയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. തുടർന്ന് ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി പിന്നീട് ഗുരുതരമാകാൻ…

Read More

 ഓഫീസിൽ ഇന്ത്യൻ ഭാഷ സംസാരിച്ച ജീവനക്കാരനെ പിരിച്ചു വിട്ട് യുഎസ് കമ്പനി

ഓഫീസിനുള്ളിൽ മൊബൈൽ ഫോണിലൂടെ ഇന്ത്യൻ ഭാഷ സംസാരിച്ചതിന് ജീവനക്കാരനെ പിരിച്ച് വിട്ട യുഎസ് കമ്പനിക്കെതിരെ കേസ്. അമേരിക്കന്‍ എഞ്ചിനീയറിയര്‍ അനില്‍ വര്‍ഷനി നല്‍കിയ പരാതിയിലാണ് യുഎസ് പ്രതിരോധ കമ്പനിക്കെതിരെ അലബാമ കോടതി കേസെടുത്തത്. ഹിന്ദി ഭാഷയിൽ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് അനിൽ വർഷിനിയുടെ പരാതി.  യു.എസ് പ്രതിരോധ കമ്പനിയായ പാര്‍സണ്‍സ് കോര്‍പ്പറേഷനെതിരെയാണ് അനിലിന്‍റെ പരാതിയിൽ കേസെടുത്തത്. ഓഫീസിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഒരു സഹപ്രവർത്തകൻ കേട്ടതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയിലുള്ള രോഗിയായ ബന്ധുവിനോട് അനിൽ ഫോണിൽ…

Read More

മോദി ഓടിക്കുന്ന ഇന്ത്യൻ കാർ തകർന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം അറിയുന്നില്ല: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ഭാവിയെ കുറിച്ചു സംസാരിക്കുന്നില്ലെന്നും മുൻകാലങ്ങളിൽ അവരുടെ പരാജയത്തിനു കാരണമായവരെ പഴിപറയുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഎസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവർക്കായി 60 സെക്കന്റ് മൗനം ആചരിച്ചു. ‘കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്തുണ്ടായ ഒരു ട്രെയിൻ അപകടം ഞാൻ ഓർക്കുന്നു. അന്ന് ഈ ട്രെയിൻ അപകടത്തിന് ഉത്തരവാദികൾ ബ്രിട്ടീഷുകാരാണെന്ന് കോൺഗ്രസ് ആരോപിച്ചിട്ടില്ല. ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്…

Read More