അമേരിക്കയിൽ കണ്ടെത്തിയ എ​ച്ച്‌5​എ​ൻ1 വ​ക​ഭേ​ദം കോവിഡിനേക്കൾ മാരകം; ആശങ്കയിൽ ശാസ്ത്രലോകം

അ​മേ​രി​ക്ക​യി​ല്‍ പുതുതായി ക​ണ്ടെ​ത്തി​യ എ​ച്ച്‌5​എ​ൻ1 വ​ക​ഭേ​ദം മനുഷ്യകുലത്തിനു ഭീഷണിയാകുമോ..? എച്ച്5എൻ1-ന് കോ​വി​ഡി​നേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങു ശ​ക്തി​യു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണം. മാരകപ്രഹരശേഷിയുള്ള പ​ക്ഷി​പ്പ​നി ലോ​ക​ത്തു പ​ട​ർ​ന്നു​പി​ടി​ച്ചേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു നൽകുക‍യാണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ. രോ​ഗം ഒ​രു ആ​ഗോ​ള​വ്യാ​ധി​യാ​യി മാ​റാ​ൻ അ​ധി​കം സ​മ​യം വേണ്ടെന്നും വിദഗ്ധർ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. പ​ശു​ക്ക​ളി​ലും പൂ​ച്ച​ക​ളി​ലും ക​ണ്ടെ​ത്തി​യ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം വ​ള​രെ പെ​ട്ട​ന്ന് മ​നു​ഷ്യ​നി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​ണ് രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത​യെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്. മ​നു​ഷ്യ​രി​ല്‍നിന്നു മ​നു​ഷ്യ​രി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നാ​യി വൈ​റ​സ് അ​തി​വേ​ഗ​ത്തി​ല്‍ പ​രി​ണ​മി​ക്കു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ടെ​ക്‌​സാ​സി​ലെ പാ​ല്‍ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ…

Read More

മനോഹരമായ സ്ഫടികക്കല്ലുകൾ നിറഞ്ഞ കടർത്തീരം; പിന്നിൽ മാലിന്യം തള്ളലിന്റെ കഥ

പല നിറങ്ങളിലും വലുപ്പത്തിലുമുള്ള സ്ഫടികക്കല്ലുകൾ നിറഞ്ഞു കിടക്കുന്ന കടൽത്തീരം. അമേരിക്കയിലെ കാലിഫോർണിയയിലുള്ള ​ഗ്ലാസ് ബീച്ച്. ഗ്ലാസ് ബീച്ചിന്റെ പ്രധാന ആകർഷണം മനോ​ഹരമായ ഈ സ്ഫടികക്കല്ലുകൾ തന്നെയാണ്. എന്നാൽ ഇതിനു പിന്നിലുള്ള കഥ അത്ര മനോ​ഹരമല്ല. പണ്ട് ബീച്ചിന്റെ സമീപമുള്ള ഫോർട്ട് ബ്രാഗ് മേഖലയിലെ നിവാസികൾ ഈ ബീച്ചിനെ മാലിന്യവസ്തു തള്ളുന്ന പ്രദേശമായി മാറ്റിയിരുന്നു. കുപ്പിച്ചില്ലുകളായിരുന്നു ഈ മാലിന്യത്തിന്‌റെ നല്ലൊരു പങ്ക്. 1967 കാലഘട്ടത്തിൽ പല ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയും ആളുകൾ ഇവിടെ മാലിന്യം തള്ളുന്നത് നിർത്തുകയും ചെയ്തു….

Read More

മോസ്‌കോയിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണത്തിൽ 60പേർ കൊല്ലപ്പെട്ടു, മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് യുഎസ്

റഷ്യയിലെ മോസ്‌കോ നഗരത്തിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 145ൽ അധികം പേർക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്. അതേസമയം ആക്രമണത്തെക്കുറിച്ച് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമേരിക്ക പറഞ്ഞു. റഷ്യയെയിലെ ഒരു ജനക്കൂട്ടത്തെ ലക്ഷ്യം വയ്ക്കാനുളള ഗൂഢാലോചന നടക്കുന്നതായി ഈ മാസം ആദ്യമാണ് അമേരിക്ക റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നതെന്ന് ദി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. തോക്കുമായി എത്തിയ അഞ്ചംഗ അക്രമി സംഘം സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു….

Read More

ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അമേരിക്കയിൽ അന്വേഷണം

അദാനി ഗ്രൂപ്പിനും കമ്പനിയുടെ തലവൻ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാ​ഗമായിട്ടുണ്ടോയെന്ന് യു.എസ് അധികൃതർ അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്. കമ്പനി കൈക്കൂലിയിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. വഴിവിട്ട സഹായങ്ങൾ കിട്ടാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഒരു ഊർജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് സ്ഥാപനമോ ​ഗൗതം അദാനിയോ കൈക്കൂലി…

Read More

ടിക്ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎസ്

പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎസ്. ഇന്ത്യയെ മാതൃകയാക്കിയാണ് യുഎസിന്റെ നീക്കം. നിലവിൽ, ടിക്ടോക്ക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമം യുഎസ് ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിലായാൽ ടിക്ടോക്ക് യുഎസിൽ നിരോധിക്കപ്പെടുകയോ, അല്ലെങ്കിൽ ടിക്ടോക്ക് തങ്ങളുടെ ഓഹരികൾ വിറ്റൊഴിയാൻ നിർബന്ധിതരാവുകയോ ചെയ്തേക്കും. രാജ്യസുരക്ഷയെ കണക്കിലെടുത്താണ് പുതിയ തീരുമാനം. കഴിഞ്ഞ വർഷം ആപ്പ് നിരോധിക്കാനുള്ള ബില്‍ സെനറ്റ് കോൺഗ്രസ് തള്ളിയിരുന്നു. ബില്‍ പാസായതിനുശേഷം ടിക്ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനീസ് കമ്പനിയിൽ നിന്ന് വേർപെടുത്തിയില്ലെങ്കിൽ, ടിക്ടോക്ക്…

Read More

അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് വൻ അപകടം; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

അമേരിക്കയിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരൻ മരിച്ചു. 27 വയസുകാരനായ ഇന്ത്യൻ പൗരൻ ഫാസിൽ ഖാനാണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലിഥിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൻ തീപിടുത്തമുണ്ടായതെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യുയോർക്കിലെ ഹേരലമിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അതീവ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ട ഫാസിൽ ഖാന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെക്കുറിച്ചുള്ള…

Read More

പ്രതിപക്ഷനേതാവിന്റെ മരണം: റഷ്യക്കു കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താൻ യു.എസ്

പ്രതിപക്ഷനേതാവ് അലക്സി നവല്‍നിയുടെ മരണത്തിന്റെയും രണ്ടുവർഷം തികയ്ക്കാൻപോകുന്ന യുക്രൈൻ യുദ്ധത്തിന്റെയും പേരില്‍ റഷ്യക്കു കൂടുതല്‍ ഉപരോധമേർപ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഉപരോധങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും.  റഷ്യയുടെ സൈനിക, വ്യവസായ കേന്ദ്രങ്ങളെയുള്‍പ്പെടെ ഉപരോധത്തിന്റെ പരിധിയിലാക്കുമെന്ന് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. യുക്രൈൻ യുദ്ധം രണ്ടുവർഷം തികയ്ക്കുന്ന പശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ എന്തെല്ലാം ഉപരോധമേർപ്പെടുത്തണമെന്ന് തീരുമാനിച്ചുകഴിഞ്ഞതാണ്. നവല്‍നിയുടെ മരണത്തിനുള്ള പ്രതികരണമെന്ന നിലയില്‍ക്കൂടി അതിനെ പരിഗണിക്കുമെന്ന് മറ്റൊരുദ്യോഗസ്ഥൻ പറഞ്ഞു. നവല്‍നിയുടെ മരണത്തിന്റെ പേരില്‍ ഏർപ്പെടുത്തേണ്ട ഉപരോധങ്ങളെക്കുറിച്ച്‌…

Read More

ഗാസ്സയിൽ താൽക്കാലിക വെടിനിർത്തൽ; ബദൽപ്രമേയം നിർദേശിച്ച് അമേരിക്ക

യു എൻ രക്ഷാസമിതിക്കു മുമ്പാകെ ഗാസ്സയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക ബദൽപ്രമേയം നിർദേശിച്ചു. അൾജീരിയ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു യു എസിന്റെ നീക്കം. ഗസ്സയിൽ തുടരുന്ന യുദ്ധത്തിന് താൽക്കാലികാറുതി തേടുന്ന പ്രമേയത്തിന് യു എൻ രക്ഷാസമിതി അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതായി അമേരിക്ക അറിയിച്ചു. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രയോഗത്തിൽ കൊണ്ടുവരണമെന്ന് യു എസ് മുന്നോട്ടുവെച്ച പ്രമേയം ആവശ്യപ്പെടുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനെന്നാണ്…

Read More

‘ആക്രമണങ്ങൾക്ക് യാതൊരു ന്യായീകരണവും ഇല്ല, അംഗീകരിക്കില്ല’; ഇന്ത്യൻ വംശജർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ യുഎസ്

യുഎസിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് വൈറ്റ്ഹൗസ്. ഇന്ത്യൻ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനായി യുഎസ് പ്രസിഡന്റ് ജോബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ‘ആക്രമണങ്ങൾക്ക് യാതൊരു ന്യായീകരണവും ഇല്ല. മതം, വർഗം, ജെൻഡർ അങ്ങനെ എന്തിന്റെ പേരിലാണെങ്കിലും ആക്രമണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. യുഎസിൽ ഇത് അനുവദിക്കില്ല.’ യുഎസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. യുഎസിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കു നേരെ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നതിനെ…

Read More

ആലീസിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ പരിക്കുകള്‍; യുഎസിൽ കൊല്ലം സ്വദേശികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

കലിഫോർണിയയില്‍ സാൻ മറ്റെയോയില്‍ കൊല്ലം സ്വദേശികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീളുന്നു. ഭർത്താവ് ആനന്ദ് ഭാര്യ ആലീസിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആലീസിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കുട്ടികളുടെ മരണ സമയവും കാരണവും വ്യക്തമാകൂയെന്നും സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി. 2016ല്‍ ദമ്പതികള്‍ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും പിന്നീട്…

Read More