ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ കേസെടുത്ത് യുഎസ്

കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് കമ്ബനിക്ക് അവസാനിപ്പിക്കാനായില്ല എന്നാരോപിച്ച്‌ ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ യുഎസ് കേസെടുത്തതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്‍റെ റിപ്പോര്‍ട്ട്. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്പില്‍ ചേരുന്നത് തടയാന്‍ കമ്ബനിക്കായില്ലെന്നും ഈ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നത് തുടരുകയാണെന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് ടിക്‌ടോക്കിനെതിരെ അമേരിക്കന്‍ നീക്കം.  മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആപ്ലിക്കേഷനില്‍ ചേരാന്‍ അനുവദിക്കുന്നതിലൂടെ ടിക്‌ടോക്കും മാതൃകമ്ബനിയായ ബൈറ്റ്‌ഡാന്‍സും കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത സംരക്ഷണ നിയമം ഇപ്പോഴും ലംഘിക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു. ഇതോടൊപ്പം…

Read More

‘വയനാടിൻ്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’;: അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ

മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു.ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്‍. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്‍റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഇതുവരെ 291 മരണമാണ് ദുരന്തമുഖത്ത് റിപ്പോർട്ട് ചെയ്യുന്നത്. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാർ പുഴയുടെ…

Read More

ട്രംപിനെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു; ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി . പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ…

Read More

വെടിവച്ചത് 20 വയസ്സുകാരൻ; പരുക്കേറ്റ ട്രംപ് ആശുപത്രി വിട്ടു

ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നു യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഏജൻസിയാണ് സീക്രട്ട് സർവീസ്. ട്രംപിനെ വെടിവച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് എന്നയാളാണെന്നു യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആർ–15…

Read More

‘ഇത് ക്ഷമിക്കാൻ കഴിയില്ല’: ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ജോ ബൈഡൻ

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല’’–ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളിയാണ് ട്രംപ്. വെടിയേറ്റ ട്രംപുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ചികിത്സയിലായതിനാൽ സാധിച്ചില്ലെന്നു ബൈഡൻ വ്യക്തമാക്കി. ട്രംപിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ട്രംപുമായി സംസാരിക്കാൻ വീണ്ടും ശ്രമിക്കും. സംഭവത്തെ ഒരു കൊലപാതകശ്രമമായി…

Read More

അമേരിക്ക – വെനസ്വേല ചർച്ച ; ഖത്തർ മധ്യസ്ഥത വഹിക്കും

ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​മേ​രി​ക്ക​യു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കാ​ൻ വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ന്റ് നി​ക്കോ​ളാ​സ് മ​ദു​റോ സ​മ്മ​തി​ച്ചു. ജൂ​ലൈ പ​ത്തി​ന് ച​ർ​ച്ച ആ​രം​ഭി​ക്കു​ന്ന ച​ർ​ച്ച​യി​ലൂ​ടെ അ​മേ​രി​ക്ക- വെ​നി​സ്വേ​ല ശീ​ത​യു​ദ്ധ​ത്തി​ന് അ​യ​വു​വ​രു​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ ഖ​ത്ത​റി​ന്റെ ന​യ​ത​ന്ത്ര ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​കും. വെ​നി​സ്വേ​ല​യി​ല്‍ ഈ ​മാ​സം അ​വ​സാ​നം തെ​ര‍ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​സി​ഡ​ന്റ് നി​ക്കോ​ള​സ് മ​ദു​റോ അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ര്‍ച്ച​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ സ​മ്മ​തി​ച്ച​ത്. ര​ണ്ടു​മാ​സം മു​മ്പ് അ​മേ​രി​ക്ക​യാ​ണ് ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് യു.​എ​സ് വെ​നി​സ്വേ​ല​യു​മാ​യി ച​ർ​ച്ച​ക്ക് താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ്…

Read More

യുഎസിലെ മിഷിഗനിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്; പത്തോളം പേർക്ക് പരുക്ക്

യുഎസിലെ മിഷിഗനിൽ കുട്ടികളുടെ വാട്ടർപാർക്കിലുണ്ടായ വെടിവയ്‌പിൽ പത്തോളം പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ എട്ടുവയസുകാരിയടക്കം രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ആക്രമണത്തിനുശേഷം സമീപത്തെ വീട്ടിൽ ഒളിച്ചിരിക്കുന്ന പ്രതിയെ പിടികൂടാൻ ശ്രമം തുടരുന്നതായി ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കിൾ ബൗചാർഡ് പറഞ്ഞു. റോക്സ്റ്റർ ഹിൽസിലെ ബ്രൂക്ക്‌ലാൻഡ്സ് പ്ലാസ സ്പ്ലാഷെന്ന പാർക്കിലാണ് വെടിവയ്പുണ്ടായത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്തെ ആളുകൾ വീടിനകത്ത് കഴിയണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.  ‌ശനിയാഴ്ച യുഎസ് സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. 28 തവണ…

Read More

9മാസത്തിനുള്ളിൽ ബൈറ്റ് ഡാൻസ് ടിക് ടോക്കിനെ വിൽക്കണം; ഇല്ലെങ്കിൽ നിരോധനമെന്ന് അമേരിക്ക

അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം ഒരു പടി കൂടി മുന്നിലേക്ക്. ടിക് ടോക് നിരോധന ബിൽ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി.  58 നെതിരെ 360 വോട്ടിനാണ് ടിക് ടോക് നിരോധന ബിൽ പാസായത്. ഇനി സെനറ്റ് അംഗീകരിക്കണം. ഇതോടെ നിരോധന ബില്‍ പ്രാബല്യത്തിലാകും. ടിക് ടോക് നിരോധന ബില്ലിന് പുറമെ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാൻസ് വേർപെടുത്തിയില്ലെങ്കിൽ, അമേരിക്കയിൽ  ടിക് ടോക്കിനെ നിരോധിക്കാനുള്ള പ്രമേയവും സഭ അംഗീകരിച്ചു. ഒമ്പത് മാസത്തിനുള്ളിൽ…

Read More

‘പിന്തുണ നൽകിയാൽ യുഎസ് താവളങ്ങളും ലക്ഷ്യമിടും’; ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാൻ

ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇറാൻ. ലഭ്യമായ വിവരങ്ങൾ വെച്ച് നോക്കിയാൽ ഇസ്രയേലിനെതിരായ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രയേലിന് അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കയുടെ താവളങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകി. സ്വിറ്റ്‌സർലൻഡ് വഴിയാണ് ടെഹ്‌റാനിൽനിന്ന് യു.എസ്. ഭരണകൂടത്തിന് സന്ദേശം കൈമാറിയത്. ഇറാനുമായി തർക്കത്തിന് ആഗ്രഹിക്കുന്നില്ലന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. അതേസമയം ഇസ്രയേലിനെ പിന്തുണച്ച് പ്രവർത്തിക്കാൻ ധൈര്യപ്പെടില്ല എന്നർഥമില്ലെന്നും…

Read More

യുഎസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

യുഎസിൽ കഴിഞ്ഞ മാസം കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിൽ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അർഫാത്തിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. മൂന്നാഴ്ച മുൻപാണ് അർഫാത്തിനെ കാണാതായത്. അർഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അർഫാത്തിനെ കണ്ടെത്താൻ അധികൃതരുമായി ചേർന്ന് ശ്രമിക്കുകയാണെന്നുമാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്.  ഹൈദരാബാദ് സ്വദേശിയായ അർഫാത്ത്…

Read More