ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി; രാജ്യത്തിനായുള്ള പോരാട്ടം തുടരും:

തിരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാസം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ കമല, തിരഞ്ഞെടുപ്പു പ്രചരണവേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പു ഫലം പുറത്തുവരവേ, ഡോണൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല. ‘ഇന്ന് എന്റെ മനസ്സും ഹൃദയവും അങ്ങേയറ്റം നിറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. നാം പ്രതീക്ഷിച്ചതോ…

Read More

യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; വിധി നിർണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന്‍റെ മുന്നേറ്റം

ട്രംപ് ഇതുവരെ 230 ഇലക്ടറൽ വോട്ടുകൾ നേടിയതായാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് 200 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ ആറിലും ട്രംപാണു മുന്നിൽ. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ഇതിൽ ഏറെ നിർണായകമായ നോർത്ത് കരോലിനയിൽ ട്രംപ് ജയിച്ചു. ജോർജിയയിലും ട്രംപ് ജയത്തിനരികെയാണ്. അരിസോന, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്….

Read More

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളിൽ ട്രംപിന് മുന്നേറ്റം: വെർമോണ്ടിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് വിജയിച്ചു

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനനിമിഷങ്ങളിലേക്ക് കടക്കവേ ആദ്യ ഫലസൂചനകൾ പുറത്തുവന്ന് തുടങ്ങി. ആദ്യ ഫലസൂചനകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപ് മുന്നിലാണ്. കെന്റക്കി, ഇൻഡ്യാന സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിലാണ്. ഇൻഡ്യാനയിൽ 11 ഇലക്ടറൽ വോട്ടും കെന്റക്കിയിൽ എട്ട് വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത്. വെർമോണ്ടിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസ് വിജയിച്ചു. വെർമോണ്ടിലെ മൂന്ന് ഇലക്ട്രറൽ വോട്ടുകളും കമലാ ഹാരിസിന് ലഭിച്ചു. അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തെ ഡിക്സ്വില്‍ നോച്ച് എന്ന…

Read More

ആക്രമണത്തിന് മുതിർന്നാൽ ഇസ്രയേലിന്റെ തിരിച്ചടി തടയാനാവില്ല; ഇറാന് മുന്നറിയിപ്പുമായി യുഎസ്

ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ മുന്നറിയിപ്പുമായി യുഎസ്. ഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ ഇസ്രയേൽ തിരിച്ചടിക്കുന്നതു തടയാൻ വാഷിങ്ടണിന് സാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. യുഎസ് സർക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ഇറാഖിന്റെ മണ്ണിൽ നിന്ന് ഇറാൻ വരുംദിവസങ്ങളിൽ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടുകൾ….

Read More

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസ് നാടുകടത്തി; തിരിച്ചയച്ചത് ചാർട്ടർ വിമാനത്തിൽ

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ചാർട്ടർ വിമാനങ്ങളിൽ നാടുകടത്തിയതായി യു.എസ്. ആഭ്യന്തരസു രക്ഷാവകുപ്പ് അറിയിച്ചു. ഇന്ത്യാ സർക്കാരിന്റെ സഹകരണത്തോടെയാണ് നടപടി. ചൊവ്വാഴ്ചയാണ് അനധികൃത കുടിയേറ്റക്കാരെ കയറ്റിയ ചാർട്ടർ വിമാനം ഇന്ത്യയിലേക്കയച്ചത്. നഇന്ത്യയുടെ സഹകരണത്തോടെ കുടിയേറ്റനിയമങ്ങൾ യു.എസ്. കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2024 സാമ്പത്തികവർഷത്തിൽ ഇന്ത്യയുൾപ്പെടെ 145 രാജ്യങ്ങളിൽനിന്നുള്ള 1,60,000 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയെന്നും ഇതിനായി 495 അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയെന്നും യു.എസ്. ആഭ്യന്തരസുരക്ഷാവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൃത്യമായ രേഖകളില്ലാതെ യു.എസിൽ തുടരുന്ന ഇന്ത്യൻ പൗരരെ…

Read More

‘ഇറാനിൽ ആക്രമണം നടത്താനൊരുങ്ങി ഇസ്രയേൽ’: യുഎസിന്റെ അതീവ രഹസ്യരേഖകൾ പുറത്ത്

ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്താൻ തയാറെടുക്കുന്നതു സംബന്ധിച്ച് യുഎസിന്റെ അതീവ രഹസ്യമായ 2 ഇന്റലിജൻസ് രേഖകൾ പുറത്തായതായി റിപ്പോർട്ട്. ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേൽ സൈനിക നീക്കങ്ങൾ സംബന്ധിച്ച് അമേരിക്കൻ ചാര ഉപഗ്രങ്ങൾ നൽകിയ ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. ഒക്ടോബർ 15, 16 തീയതികളിൽ പുറത്തിറക്കിയതായി പറയപ്പെടുന്ന രേഖകളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. ഇറാനെ ഇസ്രയേൽ ഉടൻ ആക്രമിക്കുമെന്ന തരത്തിലുള്ള ചർച്ചകൾക്കും ഇത് തുടക്കമിട്ടു. ഇസ്രയേലിലേക്ക്…

Read More

യു.​എ.​ഇ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ്ര​തി​രോ​ധ പ​ങ്കാ​ളി​യെ​ന്ന്​ യു.​എ​സ്​

യു.​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ്ര​തി​രോ​ധ പ​ങ്കാ​ളി​യാ​ണ് യു.​എ.​ഇ​യെ​ന്ന് ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം. പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​നു​മാ​യു​ള്ള ച​ര്‍ച്ച​ക്ക് പി​ന്നാ​ലെ​യാ​ണ് വൈ​റ്റ് ഹൗ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​യാ​ണ് യു.​എ​സി​ന്‍റെ പ്ര​ഥ​മ പ്ര​തി​രോ​ധ പ​ങ്കാ​ളി. പ​ശ്ചി​മേ​ഷ്യ, കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക, ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു.​എ.​ഇ​യു​മാ​യു​ള്ള പ്ര​തി​രോ​ധ പ​ങ്കാ​ളി​ത്തം യു.​എ​സ് വ​ര്‍ധി​പ്പി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം, പ​രി​ശീ​ല​നം, സ​ഹ​ക​ര​ണം എ​ന്നി​വ​ക്ക് വേ​ഗം കൈ​വ​രും. അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള…

Read More

‘ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താറുണ്ട്’; മോദിക്കൊപ്പമുള്ള ചിത്രവുമായി ജോ ബൈഡൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എപ്പോഴെല്ലാം മോദിയുമായി ഒരുമിച്ചിരുന്നിട്ടുണ്ടോ അപ്പോഴെല്ലാം പരസ്പര സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താറുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘‘ചരിത്രത്തിലെ ഏതു സമയത്തേക്കാളും ശക്തവും ചലനാത്മകവുമാണ് നിലവിൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം. ‌‌പ്രധാനമന്ത്രി മോദി, നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം, സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവിൽ ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഇന്നും അതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല.” പ്രസിഡന്റ് ബൈഡൻ പറഞ്ഞു. മോദിക്കൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, വിദേശകാര്യ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി 3 ദിവസത്തെ സന്ദർശനത്തിനായി യുഎസിലേക്ക്;  ജോ ബൈഡനുമായി ചർച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ നാല് മണിക്കാണ് മോദി ദില്ലിയിൽ നിന്ന് യാത്ര തിരിച്ചത്. ഡെലവെയറിലെത്തുന്ന മോദി, ഇന്ത്യ യുഎസ് ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി പ്രത്യേക ചർച്ച നടത്തും. പ്രസിഡന്‍റ് ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്‍റിൽ ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന…

Read More

‘വിദേശത്ത് ഇന്ത്യാ വിരുദ്ധപരാമർശങ്ങൾ നടത്തുന്നു’; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അമിത് ഷാ

രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും ശീലമാക്കിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമർശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു. യു.എസ്. സന്ദർശനത്തിനിടെ രാഹുൽ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെൻസസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയിൽ യു.എസ്. സന്ദർശനവേളയിൽ രാഹുൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്‌സ് പ്ലാറ്റ് ഫോമിൽ കൂടി ആഭ്യന്തരമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി രാജ്യവികാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ളതും സുരക്ഷയെ…

Read More