ഗാസ സാഹചര്യങ്ങൾ വിലയിരുത്തി ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും

ഗാസ്സ വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷ​മു​ള്ള പു​രോ​ഗ​തി​ക​ളും മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ​യും. ടെ​ലി​ഫോ​ൺ വ​ഴി​യാ​ണ് ഇ​രു​വ​രും പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ഗ​സ്സ​യി​ലെ സം​യു​ക്ത മ​ധ്യ​സ്ഥ ദൗ​ത്യ​ത്തി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കി​യ ക​രാ​റി​ന്റെ തു​ട​ർ ന​ട​പ​ടി​ക​ൾ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ, ബ​ന്ദി കൈ​മാ​റ്റം, മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നീ വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ക​രാ​ർ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നും, തു​ട​ർ​ന്ന് സ്ഥി​രം…

Read More

സൗദി കിരീടാവകാശിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് സ്​റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും ചർച്ച നടത്തി. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യത്തിൽ നടത്തുന്ന മേഖല പര്യടനത്തിന്‍റെ ഭാഗമായി റിയാദിലെത്തിയ ബ്ലിങ്കന്​ അൽ യമാമ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിനിടെയായിരുന്നു ചർച്ച. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തി​ന്‍റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു. പൊതുതാൽപ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗസ്സയിലെയും ലെബനാനിലെയും സംഭവവികാസങ്ങൾ, സൈനികാക്രമണം നിർത്തുന്നതിനും ജനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ, യുദ്ധം…

Read More

രണ്ട് ദിവസത്തെ സന്ദർശനം ; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ സൗദി അറേബ്യയിൽ എത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയിൽ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, ഗാസയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കൽ തുടങ്ങിയവ ചർച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷം പടരുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ഊന്നിപ്പറയുമെന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പുരോഗതി ഉൾപ്പെടെ മേഖലയിൽ ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കാനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read More