യുഎസിലെ ടെക്‌സസിലെ മാളിൽ വെടിവയ്പ്; 9 പേർ കൊല്ലപ്പെട്ടു

യുഎസിലെ ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു. 7 പേർക്ക് പരുക്കേറ്റു. അക്രമിയെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മാൾ പൊലീസ് നിയന്ത്രണത്തിലാണ്. ഡാലസിൽനിന്ന് 25 മൈൽ (40 കിലോമീറ്റർ) വടക്കുള്ള അലൻ നഗരത്തിലെ ഷോപ്പിങ് മാളിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വെടിവയ്പ് ഉണ്ടായത്. ‘പറഞ്ഞറിയിക്കാനാവാത്ത ദുരന്തം’ എന്നാണു ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വെടിവയ്പിനെ വിശേഷിപ്പിച്ചത്.  

Read More