
യു.എസ് അംബാസഡറെ സ്വീകരിച്ച് ബഹ്റൈൻ ഡിഫൻസ്ഫോഴ്സ് കമാൻഡർ
ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീഫൻ ബോണ്ടിയെ ബി.ഡി.എഫ് കമാൻഡർ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ സ്വീകരിച്ചു. ബഹ്റൈനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും സൈനിക, സുരക്ഷാ മേഖലകളിലടക്കം സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ചയാവുകയും ചെയ്തു. പ്രതിരോധകാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമിയും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.