അവസാന കളി ജയിക്കാനായില്ല; സമനിലയുമായി കരിയർ അവസാനിപ്പിച്ച് സുവാരസ്

അവസാന അന്താരാഷ്ട്ര ഫുട്ബോൾ മത്സരം കളിച്ച് ഉറുഗ്വായ് ഇതിഹാസ താരം ലൂയിസ് സുവാരസ്. പരാ​ഗ്വെക്കെതിരെയുള്ള 2026 ഫിഫാ ലോകകപ്പ് യോഗ്യതാ മത്സരമായരുന്നു സുവാരസിന്റെ അവസാന അന്താരാഷ്ട്ര മത്സരം. എന്നാൽ ഇരു ടീമുകൾക്കും വല കുലുക്കാൻ സാധിക്കാഞ്ഞതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഉറുഗ്വായുടെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനാണ് സുവാരസ്. ഉറുഗ്വായ്ക്കായി 143 മത്സരത്തിൽ പങ്കെടുത്ത സുവാരസ് 69 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. 17 വർഷത്തെ കരിയറിനാണ് ഇതോടെ ഈ 37-കാരൻ വിരാമമിടുന്നത്. 2007ലാണ് സുവാരസ് ഉറുഗ്വായ്ക്കായി ആദ്യമായി കളത്തിലിറങ്ങുന്നത്….

Read More

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് ലൂയിസ് സുവാരസ് പടിയിറങ്ങുന്നു; അവസാനം 17 വർഷം നീണ്ട കരിയറിന്

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറഗ്വായ് സൂപ്പർ താരം ലൂയിസ് സുവാരസ്. സെപ്റ്റംബർ ആറിന് പാരഗ്വായ്‌ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും യുറഗ്വായ് ജേഴ്‌സിയിലെ തന്റെ അവസാന മത്സരമെന്നാണ് താരം അറിയിച്ചത്. യുറഗ്വായ്ക്കായി 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ യുറഗ്വായുടെ ടോപ് സ്‌കോററാണ്. 2011-ൽ യുറഗ്വായ് കോപ്പ അമേരിക്ക കിരീടം നേടിയതും സുവാരസിന്റെ തകർപ്പൻ പ്രകടനത്തിലാണ്. അന്ന് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുവാരസായിരുന്നു. 2007-ൽ കളത്തിലിറങ്ങിയ…

Read More

യുറുഗ്വോയെ വീഴ്ത്തി കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ ; എതിരാളികൾ അർജന്റീന

കോപ്പ അമേരിക്ക ഫുട്ബോൾ സെമിയില്‍ യുറുഗ്വോയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. ആദ്യ പകുതിയില്‍ 39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെർമ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് കൊളംബിയ രണ്ടാം പകുതിയില്‍ പൊരുതിയത്. 10 പേരുമായി പൊരുതിയ കൊളംബിയ ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലായിരുന്ന യുറുഗ്വേയുടെ മുന്നേറ്റനിരയെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതെ രണ്ടാം പകുതിയില്‍ പിടിച്ചു നിന്നു.മത്സരത്തില്‍ രണ്ടാം…

Read More

ഉറുഗ്വേക്കെതിരായ മത്സരത്തിൽ ബ്രസീലിന് തോൽവി

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്കെതിരായ മത്സരത്തിൽ ബ്രസീലിന് തോൽവി. ലാറ്റിനമേരിക്കൻ കരുത്തർ തമ്മിലെ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിനെ ഉറുഗ്വേ തോൽപിച്ചത്. സൂപ്പർ താരം നെയ്മർ ആദ്യപകുതിയിൽ തന്നെ പരിക്കേറ്റ് പുറത്തുപോയത് ബ്രസീലിന് തിരിച്ചടിയായിരുന്നു.

Read More