അറബ് രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കണം; ഗാസ വൃത്തിയാകണമെങ്കിൽ ജനങ്ങളെ മാറ്റണമെന്ന് ട്രംപ്

ഗാസ മുനമ്പിൽ നിന്നുള്ള അഭയാർഥികളെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. യുദ്ധം തകർത്ത ​ഗാസയെ വൃത്തിയാക്കണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി താൻ ഇക്കാര്യം സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറായതിൻ ജോർദാനെ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. ഈജിപ്തും ജോർദാനും കൂടുതൽ അഭയാർഥികളെ സ്വീകരിക്കണം. 10.50 ലക്ഷം ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്….

Read More

‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’; കൂടുതൽ കുട്ടികളെ ജനിപ്പിക്കൂവെന്ന് എം.കെ സ്റ്റാലിൻ

കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രം​ഗത്ത്. കൂടുതൽ കുട്ടികൾ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാദിച്ചതിന് പിന്നാലെയാണ് സ്റ്റാലിനും രം​ഗത്തെത്തിയത്. ‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’ എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകൾക്ക് 16 തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് അതിനർഥം. എന്നാൽ തമിഴ്നാട്ടിൽ ലോക്സഭാ മണ്ഡലങ്ങൾ കുറയുന്ന ഒരു സാഹചര്യത്തിൽ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക്…

Read More

കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല; ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്: സതീശൻ

കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ല. കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ട് എന്നതൊക്കെ മറന്നു പോയി. കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തു നിന്ന് മാറിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.  മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കവളപ്പാറയില്‍ പത്തു ദിവസം കഴിഞ്ഞും ആളെ കണ്ടെത്തിയിട്ടില്ലേ. വാര്‍ത്ത നല്‍കിയും നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞും കര്‍ണാടകത്തിന്…

Read More

പായൽ കപാഡിയ രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി; കേസുകൾ പിൻവലിക്കണമെന്ന് തരൂർ

കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ പായൽ കപാഡിയ ഇന്ത്യയുടെ അഭിമാനമാണെന്ന് കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പായലിനും പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എഫ്ടിഐഐ) മറ്റു വിദ്യാർഥികൾക്കും എതിരെ റജിസ്റ്റർ ചെയ്തിട്ടുള്ള പഴയ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ശശി തരൂർ. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പിലാണ്, പായൽ ഇന്ത്യയുടെ അഭിമാനമാണെങ്കിൽ അവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം തരൂർ ഉയർത്തിയത്. പായലിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പും തരൂർ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. പായൽ…

Read More

‘നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തു’; വോട്ടർമാരോട് അഭ്യർഥിച്ച് കുഞ്ചാക്കോ ബോബന്‍

ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടർമാർ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് നടന്‍ കുഞ്ചാക്കോ ബോബൻ. ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളോട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോയിലൂടെ കുഞ്ചാക്കോ ബോബൻ അഭ്യർഥിച്ചു.  ‘എല്ലാവർക്കും നമസ്കാരം, ഏപ്രില്‍ 26നാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂർത്തം. വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ…

Read More

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലികവിരാമം തേടി ബൈഡന്‍

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വിരാമം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ആവശ്യമായ സമയത്തിനുവേണ്ടി ഇസ്രയേലും ഹമാസും യുദ്ധം താത്കാലികമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സമ്പൂര്‍ണ വെടിനിര്‍ത്തലിന് ബൈഡന്‍ ആഹ്വാനം നല്‍കിയില്ല. ‘തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി താല്‍ക്കാലികമായി യുദ്ധം നിര്‍ത്തിവെക്കണ്ടേതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്’, ബൈഡന്‍ പറഞ്ഞു. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കുന്ന ബൈഡനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് പുരോഗമന കൂട്ടായ്മകളില്‍നിന്നും മുസ്‌ലിം, അറബ് അമേരിക്കക്കാരില്‍നിന്നും ഉയരുന്നത്.

Read More