മുണ്ടക്കൈ പുനരധിവാസം വേഗത്തിലാക്കണം; നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം ചർച്ചയ്ക്ക്

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചയ്ക്ക്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തണമെന്നും സംസ്ഥാന സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്ന് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു. ടി. സിദ്ദിഖ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Read More

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യം, സ്പീക്കര്‍ അനുമതി നിഷേധിച്ചു; സഭാ നടപടികള്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ സബയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുകയും സഭാ നടപടികള്‍ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തുകയും ചെയ്തു. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയായിരുന്നു അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്‍റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. മാത്യു…

Read More