നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്ക്; ദേശീയതലത്തിൽ വീണ്ടും കേരളത്തിന് ഒന്നാം സ്ഥാനം

രാജ്യത്ത് കേരളം നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ച് എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്നും മന്ത്രി അറിയിച്ചു. 2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൌരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ…

Read More

പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീടുകൾ; പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ

ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ മുതൽമുടക്കുമെന്ന് ധനകാര്യ മന്ത്രി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. അഞ്ച് വർഷത്തേക്ക് 100 പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി. തെരുവ് കച്ചവടക്കാർക്കുള്ള പിഎം സ്വാനിധി പദ്ധതിയെ അടിസ്ഥാനമാക്കി, തിരഞ്ഞെടുത്ത നഗരങ്ങളിൽ 100 ​​പ്രതിവാര…

Read More

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒളിവിൽ പോയ പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ…

Read More