
സൗദി അറേബ്യക്ക് യുറേനിയം ശേഖരം ; പ്രയോജനപ്പെടുത്താൻ ആണവ പദ്ധതി ആലോചിക്കുന്നതായി സൗദി വിദേശകാര്യ സഹമന്ത്രി
സൗദി അറേബ്യക്ക് യുറേനിയം ശേഖരമുണ്ടെന്നും അത് പ്രയോജനപ്പെടുത്താൻ ഒരു ആണവ പദ്ധതി ആലോചിക്കുന്നുവെന്നും സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ദാവോസ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ സൗദി ഹൗസ് സംഘടിപ്പിച്ച ഡയലോഗ് സെഷനിലാണ് ഇക്കാര്യം പറഞ്ഞത്.ആണവോർജം ഉൽപ്പാദിപ്പിക്കുന്നതിന് രാജ്യം ഒരു ആണവ പരിപാടിക്കായി ശ്രമം തുടരുകയാണ്. യുറേനിയം കരുതൽ ശേഖരത്തിൽ നിന്ന് പ്രയോജനം നേടുന്നതിനാണിത്. ഇത് ആഗോള കരുതൽ ശേഖരത്തിന്റെ ഒരു ശതമാനം മുതൽ നാല് ശതമാനം വരെ കണക്കാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ…