കിഫ്ബിയിലൂടെയുള്ള വികസന കുതിപ്പ് പ്രതിപക്ഷ നേതാവിനെ അസ്വസ്ഥനാക്കുന്നു; മറുപടിയുമായി തോമസ് ഐസക്ക്

കിഫ്ബിക്കെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ധനകാര്യമന്ത്രിയും സി.പിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്. കിഫ്ബിയിലൂടെയുള്ള വികസന കുതിപ്പ് പ്രതിപക്ഷ നേതാവിനെ അസ്വസ്ഥനാക്കുകയാണെന്നും ഇത് അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തയ്യാറല്ലെന്നും തോമസ് ഐസക്ക് ഫേയ്‌സ്ബുക്കിൽ കുറിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻറെ ധനകാര്യം സംബന്ധിച്ച ധാരണ ഏറ്റവും യാഥാസ്ഥിതികമാണ്. സംസ്ഥാനത്തിന്റെ വികസനതാല്പര്യങ്ങൾക്കു വിരുദ്ധമാണ്. കിഫ്ബി വായ്പ ധനഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽവരുമെന്നു നിയമ ഭേദഗതി വേളയിൽതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം…

Read More