എൻപിഎസ് പിൻവലിക്കില്ല ; യുപിഎസ് പൂർണമായും പുതിയ പദ്ധതി , ധനമന്ത്രി നിർമല സീതാരാമൻ

കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പൂർണമായും പുതിയ പെൻഷൻ പദ്ധതി ആണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിലവിലുള്ള പെൻഷൻ പദ്ധതിയായ എൻപിഎസും പഴയ പെൻഷൻ പദ്ധതിയായ ഒപിഎസും പിൻവലിക്കലല്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. പ്രതിപക്ഷം ഇതേക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു ഇതൊരു പുതിയ പാക്കേജാണ്. യുപിഎസ് എല്ലാ സർക്കാർ ജീവനക്കാരെയും തൃപ്തിപ്പെടുത്താൻ പോന്നതാണെന്നും മികച്ച രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്നും സർക്കാരിന് പോലും വലിയ ഭാരം ഉണ്ടാകില്ല…

Read More

രാജ്യത്ത് യുപിഎസ് നയം അംഗീകരിക്കുന്ന ആദ്യം സംസ്ഥാനം മഹാരാഷ്ട്ര; പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച് മന്ത്രിസഭായോഗം

സർക്കാർ ജീവനക്കാർക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഏകീകൃത പെൻഷൻ പദ്ധതി (യു.പി.എസ്) അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. സംസ്ഥാനത്ത് യു.പി.എസ്. നടപ്പാക്കാൻ ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വർഷം മാർച്ച് മുതൽ മുൻകാല പ്രാബല്യത്തോടെ പദ്ധതി പ്രാബല്യത്തിൽവരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാർ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. സംസ്ഥാനത്തെ കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണ പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി….

Read More