
യുഎഇയിൽ യു.പി.ഐ പേയ്മെന്റ് സംവിധാനത്തിന് തുടക്കം
ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും റെസിഡൻഷ്യൽ വിസയുള്ളർക്കും യു.പി.ഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് യു.എ.ഇയിൽ പേമെന്റ് നടത്താം. നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി) അന്താരാഷ്ട്ര ഘടകമായ എൻ.ഐ.പി.എലും യു.എ.ഇയിലെ പേമെന്റ് പ്രോസസിങ് കമ്പനിയായ നെറ്റ്വർക്ക് ഇന്റർനാഷനലും (നെറ്റ്വർക്ക്) കൈകോർത്താണ് ഇൻസ്റ്റന്റ് പേമെന്റ് സംവിധാനം യു.എ.ഇയിൽ നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈ കോൺസൽ ജനറൽ സതീഷ് കുമാർ ശിവന്റെ സാന്നിധ്യത്തിൽ മാൾ ഓഫ് എമിറേറ്റ്സിൽ നടന്ന ചടങ്ങിലാണ് ഇരു കമ്പനികളും ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘നെറ്റ്വർക്കാ’ണ്…