സ്വന്തം അക്കൗണ്ടിൽ പണമില്ലെങ്കിൽ മറ്റൊരാളുടെ അക്കൗണ്ട് ഉപയോ​ഗിക്കാം; പുതിയ ഫീച്ചർ വരുന്നു

ഇനി മുതൽ സ്വന്തം അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പണമിടപാടുകൾ നടത്താൻ സാധിക്കും. അതിനായി അക്കൗണ്ടിൽ കാശുള്ള ഒരാളുടെ ഗൂഗിൾപേ, ഫോൺപേയുടെയൊക്കെ സെക്കൻഡറി ഉപയോക്താവായാൽ മതി. ഇതിലൂടെ എപ്പോഴും എവിടെയും ഡിജിറ്റൽ പണമിടപാടുകൾ നടത്താം. നാഷണൽ പേമെന്റ് കോർപറേഷൻ അവതരിപ്പിച്ച പുതിയ ഫീച്ചറാണിത്. ഉപകാരമുള്ളൊരു ഫീച്ചറാണെങ്കിലും ഇത് ആശങ്കകളും ഉണ്ടാക്കുന്നുണ്ട്. പ്രാഥമിക ഉപയോക്താക്കൾക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പുതിയ ഫീച്ചർ വഴി സെക്കൻഡറി ഉപയോക്താക്കളായി ചേർക്കാൻ കഴിയും. ചേർത്തു കയവിഞ്ഞാൽ പ്രാഥമിക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ…

Read More

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താം; ചർച്ചയായി യുപിഐ സർക്കിൾ

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയോ അല്ലെങ്കിൽ യുപിഐ ഉപയോക്താവ് ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റേതെങ്കിലും വ്യക്തികൾക്ക് ഇത്തരത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ കഴിയും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. യുപിഐ അക്കൗണ്ട് സ്വന്തമായുള്ള വ്യക്തി പ്രൈമറി യൂസർ ആയിരിക്കും. ഇയാൾ ചുമതലപ്പെടുത്തുന്ന രണ്ടാമത്തെയാൾ സെക്കൻഡറി യൂസറും. ഇപ്പോൾ രണ്ട് പേർക്ക് മാത്രമേ യുപിഐ സർക്കിളിന്റെ…

Read More