
ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; പുതുക്കാം ഓൺലൈനിലൂടെ
ആധാർ കാർഡ് സൗജന്യമായി ഓൺലൈൻ വഴി പുതുക്കാനുളള സമയപരിധി ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. ഈ മാസം 14വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ തിരിച്ചറിയൽ രേഖയായും (പ്രൂഫ് ഒഫ് ഐഡന്റിറ്റി, പിഒഐ) വിലാസം തെളിയിക്കാനുള്ള രേഖയായും (പ്രൂഫ് ഒഫ് അഡ്രസ്, പിഒഎ) ആയും ഉപയോഗിക്കുന്നതാണ് ആധാർ കാർഡ്. ആധാർ എൻറോൾമെന്റ് ആന്റ് അപ്പ്ഡേറ്റ് റെഗുലേഷൻസ് 2016 പ്രകാരം പിഒഎ, പിഒഐ രേഖകൾ ആധാർ തയ്യാറാക്കിയ തീയതിയിൽ നിന്ന് ഓരോ പത്തുവർഷം കൂടുമ്പോഴും നിർബന്ധമായും പുതുക്കണമെന്ന് നിഷ്‌കർഷിക്കുന്നു. അഞ്ചുമുതൽ 15…