
പാനൂർ വിഷ്ണുപ്രിയ വധക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി ഈ മാസം 13 ന്
പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. യുവതിയുടെ മുൻ സുഹൃത്താണ് ശ്യാംജിത്ത്. ഇയാൾ യുവതിയുടെ വീട്ടിലേക്ക് കയറിവരുന്ന വീഡിയോ ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് ശ്യാം ജിത്തിനോട് കോടതി ചോദിച്ചിരുന്നു. അൽപ സമയം മിണ്ടാതിരുന്ന പ്രതി, താൻ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു. 2022 ഒക്ടോബർ 22നാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക്…