ഇനി നിങ്ങളുടെ സമയത്തിന് മുതൽ സ്റ്റാറ്റസ് ഇടാം; അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിൽ പുതിയ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇത് നിങ്ങളുടെ സ്റ്റാറ്റസ് പരിമിതമായ സമയത്തേക്ക് മാത്രം പോസ്റ്റ് ചെയ്യാനാകുന്ന തരത്തിലുള്ള പുതിയ ഫീച്ചർ ആണ്. ഉപയോക്താക്കൾക്ക് തന്നെ ഇതിന്റെ സമയം നിയന്ത്രിക്കാനാകും എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ സവിശേഷത. സമയം കഴിയുമ്പോൾ ഇവ തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും. ഇതൊരു താത്കാലിക ടെക്സ്റ്റ് സ്റ്റാറ്റസ് സംവിധാനമാണ്. ഐഒഎസ് 23.24.10.73 വാട്ട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റിന് ശേഷം ഈ ഫീച്ചർ ലഭ്യമാകും. ഇത് നിലവിൽ വരുന്നതോടെ ഇനി സമയം കണക്കാക്കി സ്റ്റാറ്റസ്…

Read More

ടിനു പാപ്പച്ചന്റെ ‘ചാവേർ’ നവംബർ 24 മുതൽ സോണി ലിവിൽ

ടിനു പാപ്പച്ചന്റെ ‘ചാവേർ’ നവംബർ 24 മുതൽ സോണി ലിവിൽടിനു പാപ്പച്ചന്റെ ‘ചാവേർ’ നവംബർ 24 മുതൽ സോണി ലിവിൽടിനു പാപ്പച്ചന്റെ ‘ചാവേർ’ നവംബർ 24 മുതൽ സോണി ലിവിൽകാണാം. കുഞ്ചാക്കോ ബോബൻ , ആന്റണി വർഗ്ഗീസ് , അർജുൻ അശോകൻ , സജിൻ ഗോപു , സംഗീത മാധവൻ നായർ , ജോയ് മാത്യു, അനുരൂപ് , മനോജ് കെ.യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അക്രമാസക്തമായ ഏറ്റുമുട്ടലുകളിലും രാഷ്ട്രീയ പ്രസ്താവനയുടെ പ്രഖ്യാപനത്തിലും കലാശിക്കുന്ന കടുത്ത…

Read More

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി 15-ന് പോലീസിനു മുന്നിൽ ഹാജരാകും

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഈ മാസം 15-ന് പോലീസിനു മുന്നിൽ ഹാജരാകും. നവംബർ 18-ന് മുമ്പ് സ്റ്റേഷനിൽ ഹാജരാകണമെന്നു കാണിച്ച് നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണർക്ക് മാധ്യമപ്രവർത്തക നൽകിയ പരാതി പീന്നിട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. ഐ.പി.സി. 354 എ. പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നതിനാണ് കേസെടുത്തത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെക്കുകയായിരുന്നു. കേസിൽ പരാതിക്കാരിയുടെ മൊഴി…

Read More

“യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ”; ദളപതി ആരാധകര്‍ക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റര്‍ റിലീസായി

ലിയോ അപ്‌ഡേറ്റുകള്‍ക്കു കാത്തിരുന്ന പ്രേക്ഷകരിലേക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ബ്രൂട്ടല്‍ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ ആദ്യ അപ്‌ഡേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കാം ആന്‍ഡ് കൂള്‍ ലുക്കില്‍ ആണ് വിജയ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ലിയോ അപ്‌ഡേറ്റുകള്‍ ഈ മാസം മുഴുവന്‍ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യകത്മാക്കിയിരുന്നു. അപ്‌ഡേറ്റുകള്‍ക്കു തുടക്കം കുറിച്ചാണ് ഇന്ന് തെലുഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ ആയി റിലീസ് ചെയ്തത്. “ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കു” എന്ന് പോസ്റ്ററില്‍ വ്യകതമാക്കുന്നുണ്ട്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ്…

Read More

സംസ്ഥാനത്ത് കാലവർഷം ശക്തമാകും,​ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ചുദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ…

Read More

ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് 

മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്നു ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ബംഗ്ലാദേശ് – മ്യാന്‍മാര്‍ തീരത്തിന് സമീപം അതി ശക്തമായ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് അടുത്ത നാലു ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്. ഇന്ന്…

Read More

ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ചികിത്സ കഴിഞ്ഞു, സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്റെ ചികിത്സ കഴിഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലും വിവിധ പരിശോധനകളിലും കഴിഞ്ഞു വന്നിരുന്ന സന്ദീപിനെ ഡിസ്ചാർജ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.  അതേസമയം സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. 

Read More

സ്വർണവില സർവ്വകാല റെക്കോർഡിൽ

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് പവന് 400 രൂപ കൂടി 45,600 രൂപയായതോടെയാണ് പുതിയ ചരിത്രം കുറിച്ചത്. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയായി. ഈ വർഷം ഏപ്രിൽ 14ന് രേഖപ്പെടുത്തിയ 45,320 രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന വില. ഈ റെക്കോഡാണ് മഞ്ഞലോഹം ഇന്ന് ഭേദിച്ചത്.  വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്….

Read More