
തെലുങ്ക് നടൻ രാംചരണിനും ഉപാസനക്കും പെൺകുഞ്ഞു പിറന്നു
തെലുങ്കു താരം രാംചരണിനും ഉപാസന കൊണ്ടേലക്കും പെൺകുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ഉപാസന കുഞ്ഞിന് ജൻമം നൽകിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് കുഞ്ഞ് ജനിച്ച വിവരം ആശുപത്രി ബുള്ളറ്റിനിലൂടെ അറിയിച്ചത്. ”2023 ജൂൺ 20-ന് ഹൈദരാബാദ് ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ വെച്ച് ഉപാസന കാമിനേനിക്കും രാം ചരണിനും ഒരു പെൺകുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.” ബുള്ളറ്റിനിൽ പറയുന്നു. 2022 ഡിസംബറിലാണ് ഉപാസന ഗർഭിണിയായ വിവരം രാംചരൺ അറിയിക്കുന്നത്.”’ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്തോടെ, ഉപാസനയും…