
വികസനത്തിലും നിയമവാഴ്‌ചയിലും മുന്നിലെന്ന് ഉത്തർപ്രദേശിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
വികസനത്തിലും നിയമവാഴ്‌ചയിലും മുന്നിലെന്ന് ഉത്തർപ്രദേശിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രമസമാധാനപാലനം കൃത്യമായി നടപ്പാക്കിയതോടെയാണു വികസനത്തിന്റെ പുതിയ ഉയരങ്ങൾ തേടാൻ ഉത്തർപ്രദേശിനു സാധിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി. 51,000–ലേറെ ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് കൈമാറിയ റോസ്‌ഗർ മേളയിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ”ചന്ദ്രയാൻ–3ന്റെ വിജയപശ്ചാത്തലത്തിൽ നടക്കുന്ന റോസ്ഗർ മേള അഭിമാനവും ആത്മവിശ്വാസവും പകരുന്നു. പുതുതായി നിയമിതരാകുന്നവർ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുകയും ചെയ്യണം. നിയമസംവിധാനം ശരിയായി നടന്നാൽ മാത്രമേ രാജ്യത്തു വികസനമുണ്ടാകൂ. ഇതിനുള്ള മികച്ച…