
ലോക്‌സഭ തെരഞ്ഞെടുപ്പ്; യു.പിയിൽ ആദ്യ ഫലസൂചനകൾ ബി.ജെ.പിക്ക് അനുകൂലം
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യത്തെ ഫല സൂചന പുറത്തു വരുമ്പോൾ ഉത്തർപ്രദേശിൽ എൻ. ഡി.എയ്ക്ക് അനുകൂലം. 13 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുകയാണ്. ഏഴിടത്ത് ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. പോസ്റ്റൽവോട്ടുകളുടെ എണ്ണം പുരോഗമിക്കുമ്പോൾ 200 കടന്ന് എൻ.ഡി.എ. 294 സീറ്റുകളിലാണ് എൻ.ഡി.എ മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ 161 സീറ്റുമായി ഇൻഡ്യ സഖ്യം പിന്നിലാണ്. ആദ്യ ഫലസൂചനകൾ വന്നപ്പോൾ ഇൻഡ്യ സഖ്യം മുന്നിട്ട് നിന്നെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു. ആധികാരിക ജയം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. സഖ്യകക്ഷികളുടെ പ്രകടനം കൂടിയാകുമ്പോൾ…