യുപിയിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനം; 4 പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നൗഷേരയിലുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ ഒരു വീട് തകർന്നു. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കിടപ്പുണ്ടെന്നാണു സംശയിക്കുന്നത്. പടക്കങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തു ചൊവ്വാഴ്ചയാണു സ്ഫോടനമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് 10 പേരെ പൊലീസ് പുറത്തെടുത്തു. ഇവരിലുൾപ്പെട്ട നാലു പേരാണു മരിച്ചത്. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

നോൺ – വെജ് കൊണ്ടുവന്ന കുട്ടിയെ സസ്പെൻഡ് ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ക്ലാസിൽ നോൺ -വെജ് ഭക്ഷണം കൊണ്ടുവന്നതിന് മൂന്നാം ക്ലാസുകാരനെ സസ്‌പെൻഡ് ചെയ്‌തെന്ന ആരോപണത്തിൽ അന്വേഷണത്തിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) അംരോഹ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു. ഉത്തർപ്രദേശിലെ അംരോഹയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഹിൽട്ടൺ കോൺവെന്റ് സ്‌കൂൾ പ്രിൻസിപ്പൽ അവിനാഷ് കുമാർ ശർമയോട് ജില്ലാ ശിശുക്ഷേമ സമിതിയും (സിഡബ്ല്യുസി) കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാംസാഹാരം കൊണ്ടുവന്നതിനെ ചൊല്ലി പ്രിൻസിപ്പലും കുട്ടിയുടെ അമ്മയും തമ്മിലുള്ള രൂക്ഷമായ തർക്കത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുസ്ലിം…

Read More

സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തിയാൽ എട്ടു ലക്ഷം രൂപവരെ നേടാം; പുതിയ സമൂഹമാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ

പുതിയ സമൂഹമാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ. യു.പി. സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തിയാൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപവരെ നേടാം. ഇതുമായി ബന്ധപ്പെട്ട നയം മന്ത്രിസഭ അംഗീകരിച്ചു. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളിൽ ഫോളോവേഴ്സിന് അനുസരിച്ചായിരിക്കും പണം നൽകുക. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിശദീകരണം. കണ്ടന്റ് ക്രിയേറ്റർമാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നൽകുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ…

Read More

രക്ഷാബന്ധന് സ്വന്തം വീട്ടിൽ പോകണമെന്ന് ഭാര്യ..; പ്രകോപിതനായ യുവാവ് ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ചു

രക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിലേക്കു പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ചു ഭർത്താവ്. ഉത്തർപ്രദേശിലെ ലക്‌നൗവിലെ ദേഹത് കോട്‌വാലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. ബനിയാനിപൂർവ സ്വദേശിനിയായ അനിത (27) രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്കു പോകണമെന്ന് ഭർത്താവ് രാഹുലിനോട് ആവശ്യപ്പെട്ടു. എന്നാൽ, യുവാവ് ഭാര്യയുടെ ആവശ്യം നിരസിക്കുകയും ഇക്കാര്യത്തിൽ വഴക്കിടുകയും ചെയ്തു. തുടർന്ന്, പ്രകോപിതനായ ഭർത്താവ് ദേഷ്യത്തിൽ അനിതയുടെ മൂക്കു കടിച്ചുമുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിത ലക്‌നൗ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും…

Read More

യുപിയിൽ 2027 ലും യോഗി നയിക്കും; കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്ന് നേതൃത്വം

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും യുപിയിൽ യോഗി ആദിത്യനാഥ് തന്നെ ബിജെപിയെ നയിക്കുമെന്ന സൂചന നൽകി കേന്ദ്ര നേതൃത്വം. യോഗിക്കെതിരെ പടനയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. ആർഎസ്എസ് ഇടപെടലിലാണ് യോഗിയോടുള്ള നിലപാട് ബിജെപി മയപ്പെടുത്തിയതെന്നാണ് സൂചന. ഡൽഹിയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് യോഗിക്ക് അനുകൂലമായ നിലപാട് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്. ലോക് സഭ തെരഞ്ഞെടുപ്പിൽ മോദിയുടെ മണ്ഡലമായ വാരണസിയിലടക്കം യുപിയിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടതോടെ…

Read More

‘കൻവാർ യാത്രയിൽ’ കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം സുതാര്യതക്ക് വേണ്ടി; സുപ്രീംകോടതിയിൽ യുപി സർക്കാരിന്റെ സത്യവാങ്മൂലം

ഉത്തർപ്രദേശ് സർക്കാർ കൻവാർ യാത്രയുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ യുപി സർക്കാരിന്റെ സത്യവാങ്മൂലം. സുതാര്യതക്ക് വേണ്ടിയാണ് കൻവാർ യാത്രാ വഴിയിലെ കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനാവശ്യപ്പെട്ടതെന്നാണ് യോഗി സർക്കാരിന്റെ വാദം. ഭക്ഷണ കാര്യത്തിൽ വിശ്വാസികൾ കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഉത്തരവെന്നും സത്യവാങ്മൂലത്തിലുണ്ട്. കൻവാർ യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിൽ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്നായിരുന്നു യുപി സർക്കാരിന്റെ നിർദ്ദേശം. ഇത് വലിയ വിമർശനങ്ങൾക്കാണ് ഇടവെച്ചത്. സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എൻഡിഎ ഘടകകക്ഷികൾ പോലും നിർദ്ദേശങ്ങളെ എതിർത്തു. യുപി…

Read More

കൻവർ യാത്ര; യുപി സർക്കാരിൻറെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

കൻവർ യാത്രാ വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്ന യുപി സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. താൽകാലികമായാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവിനെതിരായ ഹർജികളിൽ യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് എസ്‌വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചിൻറേതാണ് നടപടി. ഏത് ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വിവിധ വ്യക്തികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയും…

Read More

അമ്മായി അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചു; ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു, പരാതിയുമായി യുവതി

അമ്മായി അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന് ഭർത്താവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിനിയാണ് പരാതിനൽകിയത്. താനുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് അമ്മായി അമ്മ നിരന്തം ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോൾ ബ്ലേഡുകൊണ്ട് മാരകമായി മുറിവേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുതൽ ലൈംഗിക താത്പര്യത്തോടെ അമ്മായി അമ്മ സമീപിക്കാറുണ്ടായിരുന്നു എന്നും ആദ്യത്തെ പ്രസവം കഴിഞ്ഞതോടെയാണ് ഇത് തീവ്രമായതെന്നും യുവതി പറയുന്നുണ്ട്. ഇതിന് വഴങ്ങാതായതോടെ ഭർത്താവും പീഡിപ്പിച്ചുതുടങ്ങി. കുട്ടിയുടെ പിതൃത്വത്തെപ്പോലും ചോദ്യംചെയ്തു. ഇതിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ…

Read More

പൊലീസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി; കൊന്ന് കരിമ്പിൻ തോട്ടത്തിലിട്ടു

ഉത്തർപ്രദേശിൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്റെ മകനെ അക്രമികൾ കൊലപ്പെടുത്തി. മീററ്റിലെ ഇഞ്ചോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം. യുപി സഹരൻപൂർ പൊലീസ് കോൺസ്റ്റബിളായ ഗോപാൽ യാദവിന്റെ ആറ് വയസുള്ള മകൻ പുനീതിനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഗോപാലിന്റെ മകനെ കാണാതാവുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പുനീതിനെ കണ്ടെത്താൻ തെരച്ചിൽ നടക്കുന്നതിനിടെ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം ഗോപാൽ യാദവിനെ തേടിയെത്തി. ഇക്കാര്യം…

Read More

യു.പിയിൽ ചന്ദ്രശേഖർ ആസാദിന് മുന്നേറ്റം; ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് മുന്നിൽ

ഉത്തർപ്രദേശിലെ ദളിത് രാഷ്ട്രീയ മുഖമായ ചന്ദ്രശേഖർ ആസാദ് നടത്തിയത് വൻ മുന്നേറ്റം. ലോക്സഭ തിരഞ്ഞെടുപ്പിൽ നഗിന മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിധി തേടിയത്. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ ഒരു ലക്ഷത്തിനടുത്താണ് ആസാദിന്റെ ലീഡ് നില. ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കായിരുന്നു ഭീം ആർമി സ്ഥാപക നേതാവും ആസാദ് സമാജ് പാർട്ടി ദേശീയ അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദിന്റെ പോരാട്ടം. ‘എല്ലാ പാർട്ടികളെയും പരീക്ഷിച്ചു, ഇനി തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘കെറ്റിൽ’ പരീക്ഷിക്കാം” എന്നതായിരുന്നു തിരഞ്ഞെടുപ്പ് മുദ്രാവാക്യം. നാലുവർഷം മാത്രമാണ് ചന്ദ്രശേഖർ…

Read More