
സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് പോയി തുടങ്ങിയ അമ്മ; സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് അനശ്വര
പോയ വര്‍ഷം ഇറങ്ങിയ നേരിലൂടേയും ഈ വര്‍ഷം ഇറങ്ങിയ ഓസ്ലറിലൂടേയും തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നടിയാണ് അനശ്വര രാജന്‍. ഇപ്പോഴിതാ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ പണ്ട് തൊട്ടേ കല്യാണം കഴിക്ക് എന്നല്ല അമ്മ പറയുന്നത്. മറിച്ച് സാമ്പത്തിക ഭദ്രയില്ലാതെ കല്യാണം കഴിക്കേണ്ട എന്നാണ് പറയാളുള്ളതെന്ന് അനശ്വര പറയുന്നു….