‘പി.രാജീവ് പഴയ ആർഷോ, ഇന്ന് ഡമ്മി മന്ത്രി; ഇ.പി. ജയരാജനല്ല, യച്ചൂരി വിളിച്ചാലും തള്ളിക്കളയും: ദീപ്തി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും വിവാദ ദല്ലാൾ നന്ദകുമാറും തന്നെ സമീപിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. അന്നുതന്നെ അവർക്ക് അതിനുള്ള മറുപടി കൃത്യമായി കൊടുത്തിരുന്നു. അവർ വന്നതിന് അത്ര വിലയേ നൽകിയിരുന്നുള്ളൂ എന്നതു കൊണ്ടാണ് ഇക്കാര്യം അന്നു പുറത്തുപറയാതിരുന്നത്. ഇ.പി.ജയരാജൻ അല്ല, സീതാറാം യെച്ചൂരി വിളിച്ചാലും തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും തനിക്കുണ്ടെന്നും ദീപ്തി പറഞ്ഞു. പി.രാജീവ് ഡമ്മി മന്ത്രി മാത്രമാണെന്നും, അതുകൊണ്ടാണ് ഇ.പി.ജയരാജൻ വന്ന് ചർച്ച നടത്തിയതു പോലും…

Read More

തൃപ്പൂണിത്തുറ ടെർമിനൽ നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി; ഓൺലൈനായി ഫ്‌ലാഗ് ഓഫ്

കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. കൊൽക്കത്തയിൽനിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി ഇതിന്റെ ഫ്‌ലാഗ് ഓഫ് നിർവഹിച്ചത്. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ 28 കിലോമീറ്റർ ദൂരം പൂർത്തിയായി.  രണ്ടു മാസം മുൻപ് തൃപ്പൂണിത്തുറയിലേക്കു പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലഭിച്ചതോടെയാണു തിരഞ്ഞെടുപ്പിനു മുൻപു ലൈൻ കമ്മിഷൻ ചെയ്തത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നു ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ…

Read More

ലോഗോയ്ക്ക് പുറമേ ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ച് എയർ ഇന്ത്യ

എയര്‍ ഇന്ത്യ പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും യൂണിഫോം പരിഷ്‌കരിച്ചു. 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ ലോഗോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തിയിരുന്നു. പിന്നാലെയാണ് യൂണിഫോമും പരിഷ്‌കരിച്ചത്. പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350-ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്ക് മാറുക. പുതിയ യുണിഫോം പ്രകാരം എയര്‍ലൈനിലെ ക്യാബിന്‍ ക്രൂ അംഗങ്ങളായുള്ള വനിതകള്‍…

Read More

കർണാടകയിൽ കോൺഗ്രസ് 3–ാം പട്ടിക പുറത്ത്

ബിജെപി വിട്ടുവന്ന ലക്ഷ്മണ്‍ സാവദിക്ക് ഉൾപ്പെടെ സീറ്റ് നൽകി കർണാടകയിൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടിക പുറത്ത്. മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സാവദി അത്തനിയിൽനിന്ന് ജനവിധി തേടും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മല്‍സരിച്ചിരുന്ന കോലാര്‍ സീറ്റില്‍ കൊത്തൂര്‍ മഞ്ജുനാഥ് മല്‍സരിക്കും. ആകെ 43 സ്ഥാനാർഥികളെയാണ് കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിച്ചത്. ഇനിയും 15 സീറ്റുകളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്. മെയ് 10നാണ് കർണാടക തിരഞ്ഞെടുപ്പ്. വരുണയിൽനിന്ന് ജനവിധി തേടുന്ന സിദ്ധരാമയ്യ, അതിനു പുറമെ കോലാറിൽനിന്നു കൂടി മത്സരിക്കാൻ അനുമതി തേടിയിരുന്നു….

Read More