ഗാസയിൽ നിന്ന് പിടികൂടിയ സ്ത്രീകളെയും പെൺകുട്ടികളേയും ഇസ്രേയേൽ സൈന്യം ബലാത്സംഗം ചെയ്യുന്നു; വെളിപ്പെടുത്തലുമായി യുഎന്നിന്റെ വിദഗ്ദ സംഘം

ഗാസയില്‍നിന്ന് പിടികൂടിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈനികര്‍ നഗ്‌നരാക്കി തിരച്ചില്‍ നടത്തുകയും ബലാത്സംഗം ചെയ്യുന്നതായും ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘം വ്യക്തമാക്കി. സ്ത്രീകളെയും കുട്ടികളെയും അവര്‍ അഭയം തേടിയ സ്ഥലങ്ങളിലോ പലായനം ചെയ്യുമ്പോഴോ ബോധപൂര്‍വം ആക്രമിക്കുകയും നിയമവിരുദ്ധമായി കൊല്ലുകയും ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ തങ്ങളെ ഞെട്ടിച്ചുവെന്ന് യു.എന്നിന് കീഴിലെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമങ്ങളിലെ അംഗങ്ങള്‍ പറയുന്നു. മഴയിലും തണുപ്പിലുമെല്ലാം ഭക്ഷണം പോലും നല്‍കാതെ പലരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഗാസയിലെ സ്ത്രീകളും പെണ്‍കുട്ടികളും മനുഷ്യത്വ രഹിതവും അപമാനകരവുമായ പെരുമാറ്റത്തിന്…

Read More