
അനിയന്ത്രിത വിമാന ടിക്കറ്റ് നിരക്ക് ; സംയുക്ത പോരാട്ടത്തിന് പ്രവാസി സംഘടനകൾ
അനിയന്ത്രിത വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താൻ തീരുമാനിച്ച് പ്രവാസി സംഘടനകൾ. അബുദാബിയിൽ കെ എം സി സി വിളിച്ചുചേർത്ത പ്രവാസി സംഘനകളുടെ യോഗത്തിലാണ് വിമാന ടിക്കറ്റ് നിരക്കിനെതിരെ സംയുക്ത പോരാട്ടം നടത്താനുള്ള തീരുമാനം ഉണ്ടായത്. വിമാനനിരക്കിനെ കുറിച്ചു പഠിച്ച പാർലമെന്‍റ് ഉപസമിതി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ആവശ്യം ശക്തമാക്കാനാണ് നീക്കം. സീസണായാൽ പ്രവാസിയുടെ നടുവൊടിക്കുന്ന വിധമുള്ള കുതിക്കുന്ന ടിക്കറ്റ് നിരക്കാണ് എപ്പോഴും ഉണ്ടാകാറുള്ളത്. ഇതിനെതിരെ വലിയ ചർച്ചകളുണ്ടായ അബുദാബിയിലെഡയസ്പോറ സമ്മിറ്റിന്റെ തുടർ ചർച്ചകളിലാണ് ഇതിനെ എങ്ങനെ…