സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത്തരം കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പരി​ഗണനയാണെന്നും മഹാരാഷ്ട്രയിലെ ലാഖ്പതി ദീദി സമ്മേളനത്തിൽ സംസാരിക്കവെ മോദി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത തെറ്റാണെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സംസ്ഥാന സർക്കാരുകളോടും പറയുകയാണ്. കുറ്റം ചെയ്തവരെ വെറുതേവിടാൻ പാടില്ല. ഏതെങ്കിലും രൂപത്തിൽ അവരെ സഹായിക്കുന്നവരേയും വെറുതേവിടാൻ പാടില്ല. സ്കൂളോ ആശുപത്രിയോ…

Read More