
ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ്: വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീക്കി
നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ സ്റ്റേ ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ഉണ്ണിമുകുന്ദൻറെ അഭിഭാഷകൻ സൈബി ജോസ് ഇന്ന്…