മധ്യപ്രദേശിൽ 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പ്രതിമാസ ധനസഹായം

മധ്യപ്രദേശിൽ 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പ്രതിമാസ ധനസഹായം അനുവദിക്കും. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി റാലിയിൽ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം. 1.32 കോടി വനിതകൾക്ക് ഉപകാരപ്പെടുന്ന ആനുകൂല്യം ഘട്ടം ഘട്ടമായി 3000 രൂപയായി ഉയർത്തുമെന്നും അറിയിച്ചു. ലാഡ്ലി ബെഹ്ന ആവാസ് യോജനയുടെ ഭാഗമായി വനിതകൾക്കായുള്ള സൗജന്യ ഭവനപദ്ധതിയുടെ ഉദ്ഘാടനവും നടന്നു. 4.75 ലക്ഷം വനിതകൾക്കു പ്രയോജനപ്പെടും….

Read More

അവിവാഹിതർക്ക് വൻതുക പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി

45-50 പ്രായക്കാർക്കിടയിൽ അവിവാഹിതർക്ക് പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും 2750 രൂപ പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 1.80 ലക്ഷത്തിന് താഴെയുള്ളവർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അവിവാഹിതരായ 45നും 60നും ഇട‌യിൽ പ്രായമുള്ള, വാർഷിക വരുമാനം 1.80 ലക്ഷം രൂപക്ക് താഴെയുള്ള എല്ലാവർക്കും പ്രതിമാസം 2750 രൂപ പെൻഷൻ നൽകാൻ സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള…

Read More