
വിജയകരമായി പറന്നുയർന്ന് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പൈലറ്റില്ലാ വിമാനം; പ്രതിരോധ മേഖലയില്‍ ഇന്ത്യക്ക് നിർണായകമായി എഫ്.ഡബ്ലിയു.ഡി. 200ബി
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ പൈലറ്റില്ലാ ബോംബര്‍ വിമാനം ബംഗളൂരുവിൽ വിജയകരമായി പറന്നുയർന്നു. ബംഗളൂരു ആസ്ഥാനമായ ഫ്ലയിങ് വെഡ്ജ് ഡിഫന്‍സിന്റെ നേതൃത്വത്തിലാണ് എഫ്.ഡബ്ലിയു.ഡി. -200ബി എന്ന ചെറു വിമാനം വിമാനം നിര്‍മിച്ചത്. മൂന്നര മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള വിമാനത്തിന് പരമാവധി മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. മാത്രമല്ല, 30 കിലോ വരെ ഭാരം വഹിക്കാനുമാവും. 12,000 അടി ഉയരത്തില്‍ ഒറ്റത്തവണ ഏഴു മണിക്കൂര്‍ വരെ 800 കിലോമീറ്റര്‍ വരെ പറക്കാനും വിമാന്തതിന് ശേഷിയുണ്ട്….