
ഭാഗ്യമില്ലാത്ത ക്രിക്കറ്റ് താരമാണെന്ന് ആളുകൾ വിളിക്കുന്നു; സഞ്ജു സാംസൺ
ഭാഗ്യമില്ലാത്ത ക്രിക്കറ്റ് താരമായാണു തന്നെ ആളുകൾ കാണുന്നതെന്ന് സഞ്ജു സാംസൺ. ‘ഭാഗ്യമില്ലാത്ത ക്രിക്കറ്ററെന്നാണ് ആളുകൾ എന്നെ വിളിക്കുന്നത്. എന്നാൽ എനിക്ക് എത്താൻ പറ്റുമെന്നു ഞാൻ കരുതിയതിനേക്കാൾ വളരെ ഉയരത്തിലാണു ഞാനിപ്പോൾ നിൽക്കുന്നത്.’ സഞ്ജു സാംസൺ ഒരു അഭിമുഖത്തിൽ പറഞ്ഞു. 2015ൽ ട്വന്റി20യിൽ അരങ്ങേറിയ മലയാളി താരം ഇതുവരെ 24 മത്സരങ്ങൾ മാത്രമാണു കളിച്ചിട്ടുള്ളത്. ട്വന്റി20യിൽ 374 റൺസ് ആകെ നേടി. ഏകദിനത്തിൽ 12 ഇന്നിങ്‌സുകളിൽനിന്ന് 390 റൺസാണു താരത്തിന്റെ സമ്പാദ്യം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്നു മികച്ച…