എയ്‌റോ ഇന്ത്യ 2023: 14-ാമത് എഡിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

എയ്‌റോ ഇന്ത്യ ഷോയുടെ 14-ാമത് എഡിഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2023 ലെ എയ്‌റോ ഇന്ത്യ ഇവന്റിന്റെ ഭാഗമായി ഒരു ബില്യൺ അവസരങ്ങൾക്ക് വഴിതുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്നീ ആആശയങ്ങളുടെ ഭാഗമായി  ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുകയും വിദേശ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുകയും ചെയ്യുന്നതിലാണ് ഇവന്റ് കേന്ദ്രീകരിക്കുക എന്ന് പ്രധാനമന്ത്രിയുടെ…

Read More