
എയർപ്പോർട്ടുകളിൽനിന്ന് ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിയാൽ 5000 റിയാൽ പിഴ
രാജ്യത്തെ എയർപ്പോർട്ടുകളിൽനിന്ന് ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോയാൽ 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്. അനധികൃത ടാക്സികൾക്കെതിരെ പിഴ ചുമത്തൽ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു. ഇത്തരം സർവിസ് നടത്താൻ താൽപര്യമുള്ളവർ അവരുടെ വാഹനങ്ങൾ ടാക്സി ലൈസൻസുള്ള കമ്പനികളിലൊന്നിന് കീഴിൽ ചേർക്കാനും അതിനുവേണ്ടിയുള്ള പ്രോത്സാഹന പരിപാടിയിൽനിന്ന് പ്രയോജനം നേടാനും അതോറിറ്റി ആവശ്യപ്പെട്ടു. വ്യാജ ടാക്സി സർവിസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ…