
ലൈസൻസ് കൂടാതെ അനധികൃതമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം
ഒമാനിൽ ലൈസൻസ് കൂടാതെ അനധികൃതമായി ധനകാര്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും, വ്യക്തികളെയും കുറിച്ച് റിപ്പോർട്ട് ചെയ്യാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഇത്തരം അനധികൃത ധനകാര്യ സേവനദാതാക്കൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം അനധികൃത സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാത്രമായുള്ള ഒരു ഇമെയിൽ വിലാസം സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പങ്ക് വെച്ചിട്ടുണ്ട്. يؤكد #البنك_المركزي_العماني على تخصيص بريد إلكتروني للإبلاغ عن أي أعمال…