ഇനി ഫോൺ വിളിക്കുന്നവരെ തിരിച്ചറിയാം; പുതിയ സംവിധാനവുമായി സൗദി അറേബ്യ

മൊബൈൽഫോൺ വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ വ്യക്തമാക്കുന്ന സംവിധാനം ഒരുക്കി സൗദി അറേബ്യ. ഒക്ടോബർ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് കമ്മ്യൂണിക്കേഷൻ,സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ അറിയിച്ചു.വ്യാജ ഫോൺകോളുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. മാസങ്ങൾക്ക് മുമ്പ് സൗദി കമ്മ്യൂണിക്കേഷൻ,സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ പ്രഖ്യാപനം നടത്തിയ സംവിധാനമാണ് നടപ്പിലാകാൻ പോകുന്നത്. മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ കോൾ സ്വീകരിക്കുന്നയാൾക്ക് അറിയാൻ കഴിയുന്നതാണ് പുതിയ സംവിധാനം. ഇത് ഒക്ടോബർ ഒന്ന്…

Read More