
ഹാഥ്റസ് ദുരന്തം; ദുരന്തം ഉണ്ടാക്കിയയാൾ ശിക്ഷിക്കപ്പെടും: അജ്ഞാത കേന്ദ്രത്തില്‍ നിന്നും വീഡിയോയുമായി ഭോലെ ബാബ
ഉത്തർപ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിന് ശേഷം വിഷാദത്തിലാണെന്ന് സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഭോലെ ബാബ. ജുഡീഷ്യറിയിലും സർക്കാരിലും വിശ്വസിക്കണെമന്ന് ഭോലെ ബാബ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ സഹായി ആയ ദേവ് പ്രകാശ് മധുകർ കീഴടങ്ങിയതിന് പിന്നാലെയാണ് ഭോലെ ബാബ പ്രതികരണവുമായി രംഗത്തെത്തുന്നത്. എഎൻഐയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ രണ്ടാം തീയതി ഉണ്ടായ സംഭവത്തിന് ശേഷം എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം ഞങ്ങൾക്ക് നൽകട്ടെ….