
ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തി ചൈനീസ് സർവകലാശാല
കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയതായി ചൈനീസ് സർവകലാശാല. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്ടുപിടുത്തത്തിന് ചാങ്‌സോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണെന്നാണ് അവകാശ വാദം. സിലിക്കൺ ചുണ്ടുകളോടുകൂടിയാണ് ചുംബന ഉപകരണം നിർമിച്ചിരിക്കുന്നത്. പ്രഷർ സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുതിനാൽ ഉപയോഗിക്കുന്നവരുടെ ചുണ്ടുകളുടെ മർദ്ദം, ചലനം, താപനില എന്നിവ അനുഭവിക്കുന്നിലൂടെ യഥാർഥ…