നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാം:  ആർ.ബിന്ദു

 കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് യോഗ്യതയില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി. പരാതിയുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്നും നിയമം പരിശോധിച്ചാൽ അധികാരമുണ്ടോ എന്ന കാര്യം ഗവർണർക്കു വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. പ്രോ–ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സെനറ്റിൽ അധ്യക്ഷത വഹിച്ചതു നിയമപ്രകാരമാണെന്നു വിശദമാക്കി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ചാൻസലറുടെ അഭാവത്തിൽ പ്രോ–ചാൻസലർക്ക്…

Read More

വിദേശ സര്‍വ്വകലാശാല വിവാദം: പരസ്യപ്രതികരണം വേണ്ടെന്ന നിര്‍ദ്ദേശവുമായി സിപിഎം

വിദേശ സർവ്വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യ വിവാദം അവസാനിപ്പിക്കാൻ സി പി എം നേതൃത്വത്തിന്റ നിർദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങള്‍ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി. കൗണ്‍സില്‍ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു.ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ ആണ്‌ ഇടപെടല്‍. ബജറ്റ് ചർച്ചയുടെ മറുപടിയില്‍ ധന മന്ത്രി…

Read More

വിദേശസർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു, ആരും വേവലാതിപ്പെടേണ്ട, മാധ്യമങ്ങള്‍ക്ക് മറ്റു ചില താത്പര്യങ്ങള്‍

ഉന്നത വിദ്യാഭ്യാസവകുപ്പുമായി ചർച്ച ചെയ്യാതെ വിദേശസർവ്വകലാശാലക്ക് അനുമതി പരിഗണിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി ആർ ബിന്ദുവിന് അതൃപ്തി. വകുപ്പ് അറിയാതെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നോട്ട് വെച്ച നിർദ്ദേശമാണ് ബജറ്റിൽ പരിഗണിച്ചത്. വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു പ്രതികരിച്ചു. വിദേശ സര്‍വകലാശാല വിഷയത്തില്‍ ആരും വേവലാതിപ്പെടേണ്ടന്നും മന്ത്രി പറഞ്ഞു.ബജറ്റിലെ പ്രഖ്യാപനം വിവാദമാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ മറ്റുചില താല്‍പര്യങ്ങളാണുള്ളത്. വിദേശ സര്‍വകലാശാലകളുടെ വാണിജ്യ താത്പര്യമടക്കം പരിശോധിച്ച ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂ. നിലവിലെ…

Read More

കാലിക്കറ്റ് സർവകലാശാല സെനറ്റ് പട്ടികയിലേക്ക് ഗവർണർ നൽകിയ പട്ടിക അംഗീകരിച്ച് യൂണിവേഴ്സിറ്റി; വിസിയുടെ പട്ടിക തള്ളി

കാലിക്കറ്റ് സർവകലാശാല സെനറ്റ് പട്ടികയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നൽകിയ പട്ടിക യൂണിവേഴ്സിറ്റി അംഗീകരിച്ചു. സെനറ്റ് അംഗങ്ങൾക്കായി വി.സി നൽകിയ പട്ടിക പൂർണ്ണമായി വെട്ടിയായിരുന്നു ഗവർണർ 18 അംഗങ്ങളെ ശുപാർശ ചെയ്തത്. സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവർണർ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിൻഡിക്കറ്റ് അംഗങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ സെനറ്റിലേക്ക് വിസി നൽകിയ പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ നല്‍കിയ പട്ടിക യൂനിവേഴ്സിറ്റി അംഗീകരിച്ചത്.

Read More

വിശ്വഭാരതിസർവകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് ടാ​ഗോറിനെ ഒഴിവാക്കി

വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ശിലാഫലകത്തിൽനിന്നും സ്ഥാപകൻ രവീന്ദ്രനാഥ ടാ​ഗോറിൻറെ ഒഴിവാക്കിയത് വിവാദമാകുന്നു. നെഹ്റുവിന് പിന്നാലെ ടാ​ഗോറിനെയും ചരിത്രത്തിൽനിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് കോൺ​ഗ്രസ് വിമർശിച്ചു. നെഹ്റുവിനെയും ടാ​ഗോറിനെയും താരതമ്യം ചെയ്യുന്നത് ടാ​ഗോറിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി തിരിച്ചടിച്ചു. വിശ്വഭാരതി സർവകലാശാല നിലനിൽക്കുന്ന ശാന്തിനികേതൻ യുനെസ്കോയുടെ പൈതൃക നഗരമെന്ന് സൂചിപ്പിക്കുന്ന ഫലകം കഴിഞ്ഞമാസമാണ് അധികൃതർ സ്ഥാപിച്ചത്. ഫലകത്തില് ആചാര്യനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപാചാര്യയായി വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തിയുടെയും പേര് മാത്രമാണുള്ളത്.  സർവകലാശാല സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിനെ ഫലകത്തിൽനിന്നും…

Read More

പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍ സര്‍വകലാശാല

വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നൽകി.15 ദിവസത്തിനകം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്ന് അറിയിച്ചു .അസോസിയേറ്റ് പ്രൊഫസർ തസ്തികയിലാണ് നിയമന ഉത്തരവ് നൽകിയത്. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. അതേസമയം കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിൻ്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന…

Read More

വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ പരിശോധന കർശനമാക്കും: കേരള വിസി

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവ്വകലാശാലയ്ക്ക് പരിശോധിക്കാനും യാഥാർഥ്യം കണ്ടെത്താനും സാധിക്കുമെന്ന് മോഹൻ കുന്നുമ്മൽ പറഞ്ഞു. മറ്റാരു സർവകലാശാലയിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതാത് കോളേജുകൾക്കാണ്. അങ്ങനെയാണ് സർവകലാശാല ചട്ടത്തിലും പറയുന്നത്. ഇത്രയും കാലം സർട്ടിഫിക്കറ്റുകൾ കൃത്യമാണോയെന്ന് പരിശോധിക്കുന്നതിൽ കർശനമായ പരിശോധന നടന്നിരുന്നില്ല എന്നാണ് മനസിലാകുന്നത്….

Read More

ഗവർണറുടെ അഭിപ്രായപ്രകടനത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു

സർവകലാശാലയുമായി ബന്ധപ്പെട്ട മുഴുവൻ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്ന ​ഗവർണറുടെ അഭിപ്രായപ്രകടനത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു രം​ഗത്ത്. വിദ്യാർഥിയുടെ അഭിപ്രായം കേട്ട് പ്രിൻസിപ്പൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നുവെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സുതാര്യമായിട്ടാണ് സർവ്വകലാശാലകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയനുകൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അനുഭവമാണ് കോളജുകളിൽ ഉള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തിൽ കാടടച്ച് വെടിവയ്ക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയെന്നും…

Read More

ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ്; പരാതികളിൽ ഭൂരിഭാഗവും പരിഹരിച്ചെന്ന് എംബസി

ബഹ്‌റൈൻ; ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പീയൂഷ് ശ്രീവാസ്തവ അധ്യക്ഷതവഹിച്ചു. എംബസിയുടെ കോൺസുലർ ടീമും പാനലും അഭിഭാഷകരും സന്നിഹിതരായിരുന്നു. എഴുപതോളം ഇന്ത്യൻ പൗരന്മാർ ഓപൺ ഹൗസിൽ പങ്കെടുത്തു. പരാതികൾ അംബാസഡറോട് നേരിട്ടുന്നയിക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഉയർന്ന പരാതികളിൽ പ്രധാനപ്പെട്ടവ അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഓപൺ ഹൗസിൽ ഉയർന്ന പരാതികളിൽ ഭൂരിഭാഗവും ഫലപ്രദമായി പരിഹരിച്ചെന്ന് എംബസി അറിയിച്ചു. ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കാൻ എംബസി നിരവധി…

Read More