പരസ്പര ബഹുമാനമില്ലാതെയാണ് മുന്നണിയുടെ പോക്ക്; ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്ന് സിപിഐ

ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്ന് സിപിഐ ദേശീയ കൗൺസിലിൽ വിമർശനം. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലടക്കം ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്നും വിമർശനമുയർന്നു. വിശാലാടിസ്ഥാനത്തിലുള്ള സഖ്യം രൂപീകരിച്ചതിന് ശേഷമുള്ള കാര്യങ്ങൾ അത്ര ഭംഗിയായല്ല നീങ്ങുന്നത്. ആശയപരമായി ഒരുമയില്ലാതെയും പരസ്പര ബഹുമാനമില്ലാതെയാണ് മുന്നണിയുടെ പോക്ക്. സീറ്റ് വിഭജനത്തിൽ വലിയ പാർട്ടികൾ ചെറു പാർട്ടികളെ അവഗണിക്കുന്നുവെന്നും ദേശീയ കൗൺസിൽ വിമർശനമുന്നയിച്ചു. ബിജെപിക്കെതിരെയും ദേശീയ കൗൺസിൽ രൂക്ഷവിമർശനം നടത്തി. രാജ്യത്ത് നുഴഞ്ഞുകയറ്റം ഉണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ഭരണകൂടമാണ്, ജാർഖണ്ഡിലെ ഇത്തരം പ്രചാരണങ്ങളെ ജെഎംഎം അതിജീവിച്ചുവെന്ന് പറഞ്ഞ…

Read More

 ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ട് പ്രതിപക്ഷ ഐക്യം തകരില്ല: ശരദ് പവാർ

 അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് എൻ.സി. പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. പല പാർട്ടികൾ ഒന്നിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. സവർക്കർ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഞാനത് പ്രകടിപ്പിച്ചതാണ്. ചർച്ചയിലൂടെ അത് പരിഹരിക്കപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം. പ്രതിപക്ഷ ഐക്യം തകർന്നുവെന്നു പറയുന്നത് ആരാണെന്ന് എനിക്കറിയില്ല. ഞാൻ എന്റെ കാഴ്ചപ്പാട് പറഞ്ഞുവെന്നേയുള്ളൂ. അദാനിയെ വാഴ്ത്തുകയല്ല, വാസ്തവം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് -പവാർ…

Read More

പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും, ഹിമാചൽ പ്രദേശിലേത് ജനങ്ങളുടെ വിജയം; മല്ലികാർജുൻ ഖാർഗെ

ഹിമാചൽ പ്രദേശിലെ വിജയം പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും എന്നതിന് തെളിവാണെന്ന്  കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹിമാചൽ പ്രദേശിലേത് ജനങ്ങളുടെ വിജയം എന്നും ഖാർഗെ  പറഞ്ഞു. സുഖ്വിന്ദർ സിംഗ് സുഖുവിന്റെ സത്യ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഖാർഗെ ഹിമാചലിൽ എത്തി. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഷിംലയിൽ എത്തി.  മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് സുഖ്വിന്ദർ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട്ടിലെത്തി കണ്ടു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന…

Read More