ഇറാഖിനും സിറിയയ്ക്കും പിന്നാലെ യെമനിലും സൈനിക നടപടിയുമായി അമേരിക്ക

ഇറാഖിലെയും സിറിയയിലെയും അമേരിക്കയുടെ സൈനികകേന്ദ്രങ്ങളിൽ പല തവണ ഇറാൻ സംഘങ്ങൾ ആക്രമണം നടത്തി. ചെങ്കടലിൽ കപ്പലുകളെ തുടർച്ചയായി ആക്രമിച്ചു. ഈ സാഹചര്യത്തിലാണ് അമേരിക്ക ശക്തമായ തിരിച്ചടി തുടങ്ങിയത്.ഇന്നലെ ഇറാഖിലും സിറിയയിലും 85 കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. നാല്പതിലേറെ പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് യെമനിലെ 35 കേന്ദ്രങ്ങളിലെ വ്യോമാക്രമണം. ഹൂതികളുടെ മിസൈൽ റഡാർ കേന്ദ്രങ്ങൾ തകർന്നുവെന്നാണു റിപ്പോർട്ട്. ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച ജോർദാൻ സിറിയ അതിർത്തിയിൽ ഇറാൻ…

Read More

വീണ്ടും ഖത്തറിന്റെ നയതന്ത്രനീക്കം; തടവുകാരെ കൈമാറാൻ അമേരിക്കയും വെനസ്വേലയും ധാരണയിലെത്തി

അന്താരാഷ്ട്ര തലത്തില്‍ വീണ്ടും ഖത്തറിന്റെ നയതന്ത്ര മാജിക്. അമേരിക്കയും വെനസ്വേലയും തടവുകാരെ കൈമാറാന്‍ ധാരണയിലെത്തി. 11തടവുകാരെയാണ് മോചിപ്പിച്ചത്. മധ്യസ്ഥതയ്ക്ക് വെനസ്വേല ഖത്തറിന് നന്ദി പറഞ്ഞു. വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തര്‍ അമേരിക്ക-വെനസ്വേല വിഷയത്തിലും മധ്യസ്ഥത വഹിച്ചത്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഒക്ടോബറില്‍ വെനസ്വേലയുടെ പെട്രോളിയം മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരെകൈമാറാനും ധാരണയിലെത്തിയത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കളസ് മദുരോയുടെ അടുപ്പക്കാരനായ കൊളംബിയന്‍ ബിസിനസുകാരന്‍ അലക്സ് സാബും മോചിപ്പിക്കപ്പെട്ടവരിലുണ്ട്. നിര്‍ണായക…

Read More

അമേരിക്കയിൽ ഒരു കുടുംബത്തിലെ നാല് പേരെ വാഹനം കയറ്റി കൊന്ന സംഭവം; പ്രതി മുസ്ലിങ്ങളെ തേടി കണ്ടെത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ

വൈകുന്നേരം നടക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍, യുവാവ് ‘കൊല്ലാനായി മുസ്ലിംകളെ തേടി കണ്ടെത്തുകയായിരുന്നു’ എന്ന് പ്രോസിക്യൂഷന്‍. 2017ല്‍ ഒന്റാറിയോയില്‍ നടന്ന കൂട്ടക്കൊലയുടെ വിചാരണയാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ഇപ്പോള്‍ 22 വയസ് പ്രായമുള്ള നഥാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന കനേഡിയന്‍ പൗരനാണ് കൊലപാതകം നടത്തിയത്. പ്രതിക്ക് നേരെ ചുമത്തിയ നാല് കൊലക്കുറ്റങ്ങളും ആസൂത്രിതമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇതിന് പുറമെ ഒരു കൊലപാതകശ്രമത്തിനും കുറ്റം ചുമത്തിയിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരുടെ വരേണ്യചിന്തയുമായി ബന്ധപ്പെട്ട…

Read More

അമേരിക്കയിലെ ഹവായ് ദ്വീപിൽ ആളിപ്പടർന്ന് കാട്ടുതീ; മരിച്ചവരുടെ എണ്ണം ഉയരുന്നു

അമേരിക്കയിലെ ഹവായ് ദ്വീപിൽ ഉണ്ടായ കാട്ടുതീയിൽ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂർണമായി മുടങ്ങിയതോടെ ഇവിടുത്തെ രക്ഷാപ്രവർത്തനം ദുഷ്കരമായി മാറിയിരിക്കുകയാണ്. ആയിരത്തോളം പേരെ മേഖലയിൽ കാണാതായെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മൃതദേഹങ്ങള്‍ കണ്ടെത്താല്‍ പരിശീലനം ലഭിച്ച നായ്ക്കൾ കലിഫോര്‍ണിയയില്‍ നിന്നും വാഷിങ്ടൗണില്‍ നിന്നും മൗവിയിലെത്തിയിട്ടുണ്ടെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു. കാട്ടുതീ പടർന്നതോടെ മേഖലയിലേക്കുള്ള റോഡുകളും അടച്ചിരിക്കുകയാണ്….

Read More

ടൈറ്റന്‍ അപകടം; ടൈറ്റാനിക് കാണാനുള്ള യാത്ര നിര്‍ത്തിവച്ച് ഓഷ്യന്‍ ഗേറ്റ്

ടൈറ്റന്‍ ദുരന്തത്തെ തുടർന്ന് അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ് റദ്ദാക്കി. ടൈറ്റന്‍ അപകടത്തിന് പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെച്ചതായി വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് വിശദമാക്കിയത്. ഓഷ്യന്‍ ഗേറ്റിന്റെ ഔദ്യോഗിക സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ ഓഷ്യന്‍ ഗേറ്റ് സിഇഒയും മരിച്ചിരുന്നു. ടൈറ്റന്‍ പേടകം തകരാനുണ്ടായ കാരണത്തേക്കുറിച്ച് അമേരിക്കയുടേയും കാനഡയിലേയും വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നതിനിടയിലാണ് ഓഷ്യന്‍ഗേറ്റിന്‍റെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണാൻ…

Read More