കേന്ദ്ര സർക്കാരിൻറെ കാർഷികവിരുദ്ധനയങ്ങൾക്കെതിരെ കർഷകരുടെ സമരം തുടരും

കേന്ദ്ര സർക്കാരിന്റെ കാർഷികവിരുദ്ധനയങ്ങൾക്കെതിരായ കർഷകരുടെ സമരം തുടരും. കർഷക നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള നാലാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ കർഷകർ തള്ളുകയാണ് ഉണ്ടായത്. കേന്ദ്രത്തിന്റെ നിർദേശങ്ങളിൽ കർഷകർക്ക് ഗുണമുള്ള ഒന്നും തന്നെയില്ലെന്നാണ് നേതാക്കൾ പറയുന്നത്. അഞ്ചുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താങ്ങുവിലയുറപ്പാക്കി അഞ്ച് തരം വിളകൾ സംഭരിക്കാം എന്നാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശം. കാർഷിക രംഗത്തെ വിദഗ്ധരുമായും സമരത്തിനില്ലാത്ത മറ്റു കർഷക സംഘടനകളുമായും നടത്തിയ കൂടിയാലോചനകൾ ശേഷമാണ് നിർദേശം തള്ളുന്നതായി കർഷക നേതാക്കൾ…

Read More

ശനി പ്രവൃത്തിദിനമാക്കാൻ നീക്കം: എതി‍ർത്ത് അധ്യാപക സംഘടനകൾ

 സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ. അധ്യയന വർഷം സ്കൂളിലെ പ്രവൃത്തി ദിവസങ്ങൾ 220 ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണു ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിർദേശം വകുപ്പ് മുന്നോട്ടുവച്ചത്. ഈ രീതിയിൽ പ്രവൃത്തി ദിവസങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള അക്കാദമി കലണ്ടറിന്റെ കരട് ക്യുഐപി അധ്യാപക സംഘടന യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത സംഘടനകളിൽ‌ പലതും ഇതിനോട് വിയോജിച്ചു. കോൺഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ വിയോജനം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു….

Read More