
പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്ലിം ജനങ്ങളെ ബാധിക്കില്ല; വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പൗരത്വ നിയമ ഭേദഗതിയിലെ ചട്ടങ്ങൾ സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിഎഎ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. അതിനിടെ നിയമം മസ്ലീം വിഭാഗത്തിനു എതിരാണെന്ന തരത്തിലുള്ള വിവാദം വീണ്ടും വന്നതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്തെ 18 കോടി വരുന്ന മുസ്ലീം വിഭാഗത്തെ ഒരുതരത്തിലും നിയമം ബാധിക്കില്ല. ഹിന്ദുക്കൾക്കുള്ള എല്ലാ അവകാശങ്ങളും അവർക്കും ഉണ്ടായിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. മുസ്ലിങ്ങളുടെ പൗരത്വത്തെ ഒരുതരത്തിലും നിയമം…