
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശം ; സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ
ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താലേ അവരുടെ ഉന്നമനം സാധ്യമാകൂ എന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ അഡ്വ. പി സന്തോഷ് കുമാര്‍ രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്‍കി. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘവലും ഭരണഘടനാ വിരുദ്ധവുമാണ്. ദളിത് ആദിവാസി വിഭാഗങ്ങളെ അവഹേളിക്കുന്ന പരാമര്‍ശമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ്…