
നിയമവിരുദ്ധ ഉള്ളടക്കം; സമൂഹമാധ്യമ കമ്പനികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര ഐടി മന്ത്രാലയം
നിയമവിരുദ്ധ ഉള്ളടക്കങ്ങൾ തടയുന്നതിന്റെ ഭാഗമായി സമൂഹമാധ്യമ കമ്പനികൾക്ക് കേന്ദ്ര ഐ ടി മന്ത്രാലയം വീണ്ടും നിർദ്ദേശം നൽകി. ഇതിനുമുൻപും ഇത് സംബന്ധിച്ച് മാർഗ്ഗരേഖ പുറപ്പെടുവിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് കേന്ദ്ര ഐടി മന്ത്രാലയം ഇതു സംബന്ധിച്ച മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുണ്ടാക്കുന്ന ഡീപ്പ് ഫേക്ക് ഉള്ളടക്കം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഐടി മന്ത്രാലയം മാർഗരേഖ പുറപ്പെടുവിക്കുന്നത്. ഡീപ്പ് ഫെയ്‌ക്ക് അടക്കം 11 നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഏതെല്ലാമാണെന്നും ഇവ പോസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഉപയോക്താക്കളെ കമ്പനികൾ അറിയിക്കണമെന്ന്…