
‘പ്രീണന രാഷ്ട്രത്തിനായി കോൺഗ്രസ് പൗരത്വ നിയമ ഭേദഗതി നിയമത്തെ എതിർത്തു’; വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
പൗരത്വ നിയമ ഭേദഗതി കോൺഗ്രസിനെതിരെ ആയുധമാക്കി അമിത് ഷാ രംഗത്ത്. പാക്കിസ്ഥാനിൽ നിന്നുമെത്തിയ അഭയാർത്ഥികളെ കോൺഗ്രസ് ചതിച്ചു.പ്രീണന രാഷ്ട്രീയത്തിനായി കോൺഗ്രസ് സിഎഎയെ എപ്പോഴും എതിർത്തു.ബിജെപി സര്‍ക്കാര്‍ അവർക്ക് അർഹിക്കുന്ന പരിഗണന നൽകി, അവരെ ശാക്തീകരിച്ചു.മോദി സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചു എന്നും അമിത് ഷാ പറഞ്ഞു. സ്വന്തം ധർമ്മം രക്ഷിക്കാൻ വേണ്ടി രാജ്യത്തേക്ക് അഭയാർത്ഥികളായെത്തിയവർ ലക്ഷക്കണക്കിനുണ്ട്. അവരെ പൗരത്വം നൽകി മോദി സർക്കാർ ആദരിക്കുമെന്നും ഷാ തെലങ്കാനയിൽ പറഞ്ഞു. സിഎഎ നടപ്പാക്കിയ ശേഷമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ…