പരീക്ഷാ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ രം​ഗത്ത്. ഉന്നതവിദ്യാഭ്യാസ രംഗം സമ്പൂർണ്ണ തകർച്ചയിലേക്കെന്നും ഇതിന്റെ ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമാണ് ആവശ്യം. പരീക്ഷാ ക്രമക്കേടുകളിലെ അന്വേഷണം സിബിഐക്ക് കൈമാറിയത് നടന്ന സംഭവങ്ങളെ വെള്ളപൂശാനുഉള്ള ശ്രമമാണെന്ന വിമർശനവും ഉന്നയിക്കുന്നുണ്ട്. മാത്രമല്ല ഏകീകൃത നെറ്റ് പരീക്ഷ നിർത്തലാക്കണമെന്നും പരീക്ഷാ നടത്തിപ്പവകാശം സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേട് അന്വേഷണം ഇന്നലെയാണ് സിബിഐ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രാലയമാണ്…

Read More

നീറ്റ് , നെറ്റ് പരീക്ഷാ ക്രമക്കേട് ; കേന്ദ്ര വിദ്യാഭ്യസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം , സീതാറാം യെച്ചൂരി

നെറ്റ്, നീറ്റ് പരീക്ഷകളിലെ ക്രമക്കേടിൽ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി രംഗത്തെത്തി. സംഭവങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവർ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തി വിൽക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികൾ ഇതിലൂടെ ബുദ്ധിമുട്ടിലായി.സർക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് ആരോപിച്ച അദ്ദേഹം നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുകയാണ്. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക്…

Read More

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ല ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നും പ്രചരിക്കുന്നത് നുണയെന്നും കേ​​ന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് എക്സാമിന്റെ ചോദ്യപേപ്പർ ചോർന്നുവെന്ന പ്രതിപക്ഷത്തിന്റെയടക്കമുള്ള പ്രചരണത്തെയും മന്ത്രി തള്ളി. നീറ്റ് പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വത്തിന്റെയോ അഴിമതിയുടെയോ ചോദ്യപേപ്പർ ചോർച്ചയുടെയോ വ്യക്തമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സുപ്രിം കോടതിയുടെ പരിഗണനയിലാണ്. രാഷ്ട്രീയ താൽപര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത് വിദ്യാർത്ഥികളുടെ മാനസിക സമാധാനത്തെ ബാധിക്കുമെന്നും പ്രധാൻ പറഞ്ഞു. ‘നീറ്റിന്റെ കൗൺസിലിംഗ്…

Read More