ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടർന്നേക്കും

ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടർന്നേക്കുമെന്ന സൂചന നല്കി ബിജെപി. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗത്തിൽ ജെപി നദ്ദയേയും ഉൾപ്പെടുത്തി. ജനുവരി വരെ നദ്ദയ്ക്ക് കാലാവധി നീട്ടി നല്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. അതേസമയം അദ്ധ്യക്ഷ സ്ഥാനത്ത് നദ്ദയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ പേരാണ് ആർഎസ്എസ് നിർദ്ദേശിച്ചതെന്ന റിപ്പോർട്ടും വന്നിരുന്നു. അതേസമയം അദ്ധ്യക്ഷനെക്കുറിച്ച് എന്തെങ്കിലും അറിയിപ്പ് ബിജെപി…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എം.പിമാർ രാജി വെച്ചു; കേന്ദ്രമന്ത്രി സഭയിലും അഴിച്ചുപണി

നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംപിമാര്‍ രാജിവച്ചു. ബിജെപിയുടെ പത്ത് നേതാക്കളാണ് എംപി സ്ഥാനം ഇന്ന് രാജിവച്ചത്. ബിജെപിയുടെ 12 എംപിമാരാണ് എംഎല്‍എമാരായി വിജയിച്ചത്. ഇതില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവെച്ചിട്ടില്ല. ഇവരും വൈകാതെ രാജിവയ്ക്കും. രാജിവച്ചവരില്‍ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍വൈകാതെ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. രാജിവെച്ച എംപിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ നിര്‍ണായക ചുമതലകള്‍…

Read More