
‘എൻഡിഎ സഖ്യത്തെ നിലനിർത്താനുള്ള രാഷ്ട്രീയം മാത്രമായി ബജറ്റ് ഒതുങ്ങി’; കെ.എൻ. ബാലഗോപാൽ
കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശജനകമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളവിരുദ്ധമായ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. മോദി സർക്കാരിന്റെ ഭാവിയും ആയുസ്സും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ബജറ്റായിരുന്നു ഇന്നത്തേത് എന്നും ധനമന്ത്രി വിമർശിച്ചു. തൊഴിൽസംബന്ധമായ കുറേ വിഷയങ്ങൾ ബജറ്റിൽ പറയുന്നുണ്ട്. എന്നാൽ, പ്രഖ്യാപനങ്ങളല്ലാതെ കഴിഞ്ഞ ബജറ്റും ഈ ബജറ്റും തമ്മിൽ അനുവദിച്ച് തുകയിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. ഉദ്ദാഹരണത്തിന് പി.എം എംപ്ലോയ്മെന്റ് ജനറേഷൻ സ്‌കീം. കഴിഞ്ഞ തവണ 2733 കോടി രൂപയായിരുന്നെങ്കിൽ ഇത്തവണ 2300 കോടി രൂപയായി കുറച്ചു. ബജറ്റിൽ ഏറ്റവും…